Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ജൂനിയർ ഫുട്ബാൾ കേരള ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
ദേശീയ ജൂനിയർ ഫുട്ബാൾ കേരള ടീമിനെ പ്രഖ്യാപിച്ചു
cancel
camera_alt

അ​നോ​ക് ഷോ​ൺ ആ​ന്റ​ണി

കൊച്ചി: ബംഗളൂരുവിൽ ആഗസ്റ്റ് 25 മുതൽ സെപ്തംബർ ഒമ്പത് വരെ നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ (ടയർ-1) പങ്കെടുക്കുന്നതിനുള്ള സംസ്ഥാന ജൂനിയർ ബോയ്സ് ടീമിനെ കേരള ഫുട്ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു. കൊല്ലം സ്വദേശി അനോക് ഷോൺ ആന്റണിയാണ് ക്യാപ്റ്റൻ. വി. സുരേഷ് ബാബുവാണ് ഹെഡ് കോച്ച്.

കേരള ടീം

ഗോൾകീപ്പർമാർ: സുമൈൽ മുഹമ്മദ് നിസാർ (കാസർഗോഡ്), അദ്നാൻ മൻഷാദ് (കോഴിക്കോട്).

പ്രതിരോധ നിര: കെ.വി. ആരുഷ് (കാസർഗോഡ്), അനോക് ഷോൺ ആന്റണി (ക്യാപ്റ്റൻ - കൊല്ലം), മുഹമ്മദ് ഹാദി (തൃശൂർ), കാശിഫ് മിൻഹാജ് (മലപ്പുറം), സായന്ത് (കാസർഗോഡ്), മുഹമ്മദ് റിഷാൽ (കോട്ടയം), മുഹമ്മദ് ഷാമിൽ (മലപ്പുറം).

മധ്യനിര: മുഹമ്മദ് ഇർഫാൻ (കോട്ടയം), നിഹാൽ കെ. മുജീബ് (എറണാകുളം), മുഹമ്മദ് സുഹൈബ് (കോഴിക്കോട്), ആൻഡൽ മൻജു ജോസഫ് (കോട്ടയം), മുഹമ്മദ് ഫൈസാൻ (കാസർഗോഡ്), ശ്രീനന്ദനൻ (മലപ്പുറം), അഭിഷേക് (പാലക്കാട്).

മുന്നേറ്റനിര: ഷാനിജ് (കോഴിക്കോട്), മുഹമ്മദ് ആരിഷ് ഖാൻ (മലപ്പുറം), തൗഫീഖ് (കാസർഗോഡ്), സൗരവ് (കണ്ണൂർ).

ടയർ 1 ഗ്രൂപ്പ് എ-യിൽ മണിപ്പൂർ, തെലങ്കാന, അസാം എന്നീ ടീമുകൾക്കൊപ്പമാണ് കേരളം മാറ്റുരക്കുന്നത്. ആഗസ്റ്റ് 28ന് തൃശൂരിൽനിന്ന് ടീം ബെംഗളൂരുവിലേക്ക് തിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - National Junior Football, Kerala Team,
Next Story