ദേശീയ ഗെയിംസ് ഫുട്ബാൾ: മണിപ്പൂരിനെ വീഴ്ത്തി കേരളം
text_fieldsഫട്ടോർഡ: ദേശീയ ഗെയിംസ് ഫുട്ബാളിലെ നിർണായക മത്സരത്തിൽ കരുത്തരായ മണിപ്പൂരിനെതിരെ കേരളത്തിന് ജയം (3-1). കേരളത്തിനായി വി. അര്ജുൻ, മുഹമ്മദ് ആഷിഖ്, കെ. അബ്ദുൽ റഹീം എന്നിവർ ഗോൾ നേടിയപ്പോൾ പെബംറെന്ഡി സിങ്ങാണ് മണിപ്പൂരിനായി ഗോൾ കണ്ടെത്തിയത്.
സെമി സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായിരുന്ന കേരളം ആദ്യം മുതൽ ആക്രമിച്ചാണ് കളിച്ചത്. ഇതിന് ഏഴാം മിനിറ്റില് വി. അര്ജുനിലൂടെ ഫലം കണ്ടു (1-0). എന്നാല്, ഒമ്പതാം മിനിറ്റിൽ മണിപ്പൂര് ഗോൾ മടക്കി. പെബം റെൻഡി സിങ്ങായിരുന്നു സ്കോറർ(1-1). 39ാം മിനിറ്റിൽ മുഹമ്മദ് ആഷിഖിലൂടെ കേരളം വീണ്ടും ലീഡ് നേടി (2-1).
രണ്ടാം പകുതിയുടെ എക്സ്ട്രാ ടൈമിലായിരുന്നു കേരളത്തിന്റെ മൂന്നാം ഗോൾ. കെ. അബ്ദുൽ റഹീമാണ് വലകുലുക്കിയത് (3-1). മത്സരത്തിന്റെ അവസാനനിമിഷം കേരള താരം റിസ്വാന് അലി ചുവപ്പ് കാര്ഡ് കണ്ട് പുറത്തായി. ശനിയാഴ്ച വൈകിട്ട് നാലിന് മേഘാലയക്കെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ് മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

