Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ​ഫ്.​സി ഗോ​വ​യെ...

എ​ഫ്.​സി ഗോ​വ​യെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ മു​ക്കി മും​ബൈ സി​റ്റി

text_fields
bookmark_border
എ​ഫ്.​സി ഗോ​വ​യെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ മു​ക്കി മും​ബൈ സി​റ്റി
cancel

മ​ഡ്​​ഗാ​വ്​: കോ​ച്ച്​ പ​ഴ​യ കോ​ച്ച​ല്ലെ​ങ്കി​ലും പ്ര​ധാ​ന വി​ദേ​ശ താ​രം പ​ഴ​യ പ്ര​ധാ​ന വി​ദേ​ശ താ​ര​മ​ല്ലെ​ങ്കി​ലും മും​ബൈ പ​ഴ​യ മും​​ബൈ ത​ന്നെ. ആ​ക്ര​മ​ണോ​ൽ​സു​ക കാ​ൽ​പ​ന്തു​ക​ളി കാ​ഴ്​​ച​വെ​ച്ച നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ സി​റ്റി എ​ഫ്.​സി ഐ.​എ​സ്.​എ​ൽ എ​ട്ടാം പ​തി​പ്പി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ ന​യം വ്യ​ക്​​ത​മാ​ക്കി. ക​രു​ത്ത​രു​ടെ അ​ങ്ക​ത്തി​ൽ എ​ഫ്.​സി ഗോ​വ​യെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ മും​ബൈ സി​റ്റി മു​ക്കി​യ​ത്. അ​തി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച​തോ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഗോ​വ​യു​ടെ കു​ന്ത​മു​ന​യാ​യ ഇ​ഗോ​ർ ആ​ൻ​ഗു​ലോ എ​ന്ന സ്​​പെ​യി​ൻ​കാ​ര​നും.

ആ​ൻ​ഗു​ലോ​യു​ടെ ഇ​ര​ട്ട ഗോ​ളും ബ്ര​സീ​ലി​ൽ​നി​ന്നെ​ത്തി​യ യി​ഗോ​ർ ക​റ്റാ​റ്റൗ​വി​െൻറ ഗോ​ളു​മാ​ണ്​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​ന്​ കി​രീ​ടം സ​മ്മാ​നി​ച്ച സെ​ർ​ജി​യോ ലൊ​ബേ​റ​ക്ക്​ പ​ക​ര​മെ​ത്തി​യ പു​തി​യ കോ​ച്ച്​ ഡെ​സ്​ ബെ​ക്കി​ങ്​​ഹാ​മി​െൻറ ടീ​മി​ന്​ ആ​ധി​കാ​രി​ക വി​ജ​യം സ​മ്മാ​നി​ച്ച​ത്. മും​ബൈ മു​ന്നേ​റ്റ​ത്തി​ൽ ആ​ൻ​ഗു​ലോ മി​ന്നി​ത്തി​ള​ങ്ങി​യ​പ്പോ​ൾ ആ​ൻ​ഗു​ലോ​ക്ക്​ പ​ക​രം ടീ​മി​ലെ​ത്തി​യ നാ​ട്ടു​കാ​ര​ൻ എ​യ്​​റാം കാ​ബ്​​റേ​റ​ക്ക്​ ഗോ​വ ജ​ഴ്​​സി​യി​ലെ ആ​ദ്യ മ​ത്സ​രം ഓ​ർ​മി​ക്ക​ത്ത​ക്ക​താ​യി​ല്ല.

33ാം മി​നി​റ്റി​ലാ​യി​രു​ന്നു പെ​നാ​ൽ​റ്റി​യു​ടെ രൂ​പ​ത്തി​ൽ ആ​ദ്യ ഗോ​ളെ​ത്തി​യ​ത്. കാ​സി​യോ ഗ​ബ്രി​യേ​ലി​നെ ഇ​വാ​ൻ ഗോ​ൺ​സാ​ല​സ്​ വീ​ഴ്​​ത്തി​യ​തി​ന്​ ല​ഭി​ച്ച സ്​​പോ​ട്ട്​ കി​ക്ക്​ ആ​ൻ​ഗു​ലോ അ​നാ​യാ​സം വ​ല​യി​ലെ​ത്തി​ച്ചു. മൂ​ന്നു മി​നി​റ്റി​ന​കം ആ​ൻ​ഗു​ലോ​യു​ടെ ത​ന്നെ ഗോ​ളി​ൽ മും​ബൈ ലീ​ഡ്​ ഇ​ര​ട്ടി​യാ​ക്കി. റ​യ്​​നി​യ​ർ ഫെ​ർ​ണാ​ണ്ട​സി​െൻറ പാ​സി​ൽ ഇ​ട​തു​കാ​ലി​െൻറ പു​റം​ഭാ​ഗം കൊ​ണ്ട്​ ആ​ൻ​ഗു​ലോ പാ​യി​ച്ച ഷോ​ട്ടി​ൽ ഗോ​വ ഗോ​ളി ധീ​ര​ജ്​ സി​ങ്ങി​ന്​ മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. 76ാം മി​നി​റ്റി​ൽ ക​റ്റാ​റ്റൗ ഗോ​ൾ നേ​ടി​യ​തോ​ടെ മും​ബൈ​യു​ടെ വി​ജ​യം ആ​ധി​കാ​രി​ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCISL2021-22
News Summary - MumbaiCityFC beat @FCGoaOfficial with a 3-0 score
Next Story