മുംബൈ സിറ്റിയിൽ ഇനി ‘സിറ്റി’യില്ല; ഓഹരി ഉപേക്ഷിച്ചതായി സിറ്റി ഫുട്ബാള്‍ ഗ്രൂപ്
text_fieldsന്യൂഡൽഹി: ഐ.എസ്.എൽ പ്രതിസന്ധി തുടരവേ മുംബൈ സിറ്റി ക്ലബിന്റെ ഉടമസ്ഥതയിൽനിന്ന് പിന്മാറി സിറ്റി ഫുട്ബാള്‍ ഗ്രൂപ് ലിമിറ്റഡ്. സി.എഫ്.ജി തങ്ങളുടെ ഓഹരി ഉപേക്ഷിച്ചതായി ക്ലബ് തന്നെയാണ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ ടീമിന്റെ നിയന്ത്രണം സ്ഥാപക ഉടമകള്‍ ഏറ്റെടുക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്രമുഖരായ മാഞ്ചസ്റ്റര്‍ സിറ്റിയടക്കം പത്തിലധികം ക്ലബുകളുടെ ഉടമസ്ഥതയുണ്ട് സിറ്റി ഗ്രൂപ്പിന്.
2019 മുതല്‍ സി.എഫ്.ജിയും മുംബൈ എഫ്.സിയും വലിയ നേട്ടങ്ങള്‍ കൈവരിച്ചതായും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം അവർ ഇന്ത്യന്‍ ഫുട്ബാളിന്റെ വളര്‍ച്ചക്ക് അർഥവത്തായ സംഭാവനകള്‍ നല്‍കിയതായും ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

