ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി; മുംബൈയുടെ ജയം 2-1 ന്
text_fieldsമുംബൈ: സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിക്കെതിരെ എവേ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കീഴടങ്ങിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർജ് ഡയസാണ് മുംബൈ സിറ്റിക്ക് വേണ്ടി ആദ്യ ലീഡെടുത്തത്. 57ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിനായി സമനില ഗോൾ നേടി(1-1). ഇടതു വിങ്ങിൽ സന്ദീപ് ഉയർത്തിയ ക്രോസിൽ തലവെച്ച് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. 66ാം മിനിറ്റിൽ റലെങ്മാവിയ റാൽടെ എന്ന അപുയയിലൂടെയാണ് മുംബൈ വീണ്ടും ലീഡെടുത്തത് (2-1).
അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് പൊരുതി കളിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. കളിയുടെ അവസാന മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഡ്രിഞ്ചിചും മുംബൈ സിറ്റിയുടെ വാൻ നീഫും ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു. സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരാജയം കൂടിയാണിത്. ബംഗ്ലളൂരുവിനെയും (2-1), ജംഷഡ്പൂരിനെയും (1-0) ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.

