Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസെമി ഉറപ്പിക്കാൻ...

സെമി ഉറപ്പിക്കാൻ മുംബൈയും ചെന്നൈയിനും

text_fields
bookmark_border
super cup
cancel

മ​ഞ്ചേ​രി: സൂ​പ്പ​ർ ക​പ്പ് ഡി ​ഗ്രൂ​പ്പി​ൽ സെ​മി ഉ​റ​പ്പി​ക്കാ​ൻ മും​ബൈ സി​റ്റി എ​ഫ്.​സി​യും ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യും ശ​നി​യാ​ഴ്ച ഇ​റ​ങ്ങും. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​നെ നേ​രി​ടും. വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് മ​ത്സ​രം. രാ​ത്രി 8.30ന് ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​യും നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും.

നോ​ർ​ത്ത് ഈ​സ്റ്റി​നെ 4-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ചെ​ന്നൈയിൻ ഇ​റ​ങ്ങു​ക. ക്യാ​പ്റ്റ​ൻ അ​നി​രു​ദ്ധ് ഥാ​പ​യു​ടെ മ​ധ്യ​നി​ര​യി​ലെ പ്ര​ക​ട​ന​മാ​ണ് ടീ​മി​ന്റെ ക​രു​ത്ത്. ഗോ​ള​ടി​ക്കാ​ൻ റ​ഹീം അ​ലി​യും ജൂ​ലി​യ​സ് വി​ൻ​സ​ൻ​റ് ഡ്യൂ​ക​റും മു​ന്നി​ലു​ണ്ടാ​കും. ഉ​റ​ച്ച പ്ര​തി​രോ​ധ​മാ​ണ് ചെ​ന്നൈ​യു​ടെ ക​രു​ത്ത്.

മ​ല​യാ​ളി താ​രം പ്ര​ശാ​ന്ത് മോ​ഹ​ൻ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റ​ങ്ങാ​നാ​ണ് സാ​ധ്യ​ത. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മും​ബൈ​യോ​ട് തോ​റ്റെ​ങ്കി​ലും ടീ​മി​നെ വി​റ​പ്പി​ക്കാ​നാ​യ​തി​നി​ന്റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ച​ർ​ച്ചി​ൽ ഇ​റ​ങ്ങു​ക.

ച​ർ​ച്ചി​ലി​നെ വീ​ഴ്ത്തി​യ മും​ബൈ​ക്ക് നോ​ർ​ത്ത് ഈ​സ്റ്റാ​ണ് എ​തി​രാ​ളി​ക​ൾ. ഐ.​എ​സ്.​എ​ല്ലി​ൽ ഈ ​സീ​സ​ണി​ൽ ര​ണ്ട് ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം മും​ബൈ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. താ​ര​സ​മ്പ​ന്ന​മാ​ണ് മും​ബൈ​. അ​ഹ​മ്മ​ദ് ജാ​ഹുവിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈക്ക് ഏ​ത് ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള ക​രു​ത്തു​ണ്ട്.

ആ​ദ്യ ക​ളി​യി​ൽ നാ​ല് മ​ല​യാ​ളി താ​ര​ങ്ങ​ളു​മാ​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ഇ​റ​ങ്ങി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ എ​മി​ൽ ബെന്നി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ ആ​ദ്യ ഇലവനിൽ ​സ്ഥാ​നം പി​ടി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCSuper CupChennai FC
News Summary - Mumbai and Chennai to secure semis
Next Story