Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷ് ട്രോഫിയിൽ ബൂട്ടണിയാൻ വിളയൂരിന്‍റെ റിയാസ്

text_fields
bookmark_border
Muhammed Riyas
cancel
camera_alt

മുഹമ്മദ് റിയാസ്

പട്ടാമ്പി: സന്തോഷ് ട്രോഫി ടൂർണമെന്‍റിൽ പന്തുതട്ടാൻ വിളയൂർ സ്വദേശിയും. വിളയൂർ കണ്ടേങ്കാവിലെ മുഹമ്മദ് റിയാസാണ് ഭാഗ്യതാരം. കർണാടക ടീമിനു വേണ്ടി ബൂട്ട് കെട്ടാനുള്ള അവസരമാണ് മുഹമ്മദ് റിയാസിന് കൈവന്നിരിക്കുന്നത്.

കണ്ടേങ്കാവ് ലക്കി സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്‍റെ താരമായ മുഹമ്മദ് റിയാസ് തിരൂർ കൂട്ടായി മൗലാനാ ഫുട്ബാൾ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്. കർണാടക യേനപ്പോയ ഡീംഡ് യൂവേഴ്സിറ്റിയിൽ ഡിഗ്രി വിദ്യാർഥിയും യേനപ്പോയ എഫ്‌.സി മംഗ്ലൂരിന്‍റെ ഫോർവേഡ് താരവുമാണ്.

ബിരുദ പഠനത്തിനിടെയാണ് സന്തോഷ് ട്രോഫി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് റിയാസിൻ്റെ നേട്ടത്തിൽ ആവേശത്തിലാണ് കുടുംബവും നാട്ടുകാരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - muhammed riyas to play in Santhosh Trophy
Next Story