Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതുടർച്ചയായ തോൽവി; മോഹൻ...

തുടർച്ചയായ തോൽവി; മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോയെ പുറത്താക്കി

text_fields
bookmark_border
തുടർച്ചയായ തോൽവി; മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോയെ പുറത്താക്കി
cancel

കൊൽകത്ത: മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് മുഖ്യ പരിശീലകൻ യുവാൻ ഫെറാൻഡോയെ പുറത്താക്കി. പകരം ഇടക്കാല പരിശീലകനായി മുൻ പരിശീലകൻ കൂടിയായ അന്റോണിയോ ലോപ്പസ് ഹബാസിനെ നിയമിച്ചു.

ഐ.എസ്.എല്ലിൽ ഉൾപ്പെടെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് പരിശീലകനെ മാറ്റിയതെന്നാണ് റിപ്പോർട്ട്. എ.എഫ്‌.സി കപ്പിൽ നിന്ന് പുറത്താകുകയും ഐ‌.എസ്‌.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെടുകയും ചെയ്തത് ടീമിന് വൻ ക്ഷീണമായെന്നാണ് വിലയിരുത്തൽ. നിലവിൽ ഐ‌.എസ്‌.എല്ലിൽ 10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബഗാൻ.

എന്നാൽ, കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ.എസ്.എൽ കിരീടത്തിലേക്ക് നയിച്ച ഫെറാൻഡോ പുറത്താക്കാനുള്ള തീരുമാനം ആരാധകരെ പോലും ഞെട്ടിച്ചു. ഐ‌.എസ്‌.എല്ലും ഡ്യുറാൻഡ് കപ്പ് ഉൾപ്പെടെയുള്ളവ ഷോക്കേസിലെത്തിച്ചെങ്കിലും പുതിയ സീസണിലെ മോശം ഫോം തിരിച്ചടിയാകുകയായിരുന്നു.

ഫെറാൻഡോ 2021-22 സീസണിന്റെ മധ്യത്തിലാണ് മോഹൻ ബഗാനിൽ ചേർന്നത്. ഫെറാൻഡോക്ക് വേണ്ടി മോഹൻ ബഗാൻ മുൻപ് പുറത്താക്കിയ കോച്ചാണ് അന്റോണിയോ ഹബാസ് എന്നതാണ് മറ്റൊരു കൗതുകം. ഹബാസിന്റെ കീഴിൽ എ.ടി.കെ 2019-20 സീസണിലും അത്ലറ്റികോ കൊൽക്കത്ത 2014 സീസണിലും കിരീടം നേടിയിട്ടുണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLkerala blastersJuan FerrandoMohun Bagan Super Giant
News Summary - Mohun Bagan Super Giant sack coach Juan Ferrando after poor form
Next Story