Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരണ്ടടിയിൽ ജയംപിടിച്ച്...

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

text_fields
bookmark_border
രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി
cancel
camera_alt

മോഹൻ ബഗാൻ - കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽനിന്ന് (Photo: X/@mohunbagansg)

കൊൽക്കത്ത: അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ആരംഭിച്ച 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിലെ വി​വേ​കാ​ന​ന്ദ യു​വ ഭാ​ര​തി മൈ​താ​നത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട തോൽവിയേറ്റത്. 36-ാം മിനിറ്റിൽ ജാമി മക്ലാരനും ഇൻജറി ടൈമിൽ ടോം ആൽഡ്രഡുമാണ് (90+7-ാം മിനിറ്റ്) ഗോളുകൾ സ്കോർ ചെയ്തത്.

കളി ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയെങ്കിലും ക്രമേണ മോഹൻ ബഗാൻ തിരിച്ചുവന്നു. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് പരിക്കേറ്റതിനെ തുടർന്ന് കളി അൽപസമയം തടസ്സപ്പെട്ടിരുന്നു. 36-ാം മിനിറ്റിൽ പെട്രാറ്റോസ് നൽകിയ പാസിൽനിന്നും ജാമി മക്ലാരൻ ബഗാനായി ആദ്യ ഗോൾ നേടി. ഇതോടെ ആദ്യ പകുതിയിൽ ബഗാൻ 1-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ബ്ലാസ്റ്റേഴ്സ് ലൂയിസ് ട്രൂജില്ലോയെയും നവോച്ച സിങ്ങിനെയും പകരക്കാരായി ഇറക്കിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. മത്സരത്തിലുടനീളം പന്തടക്കത്തിൽ മോഹൻ ബഗാൻ മുന്നിട്ടുനിന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ (97-ാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ ടോം ആൽഡ്രഡ് ഹെഡറിലൂടെ രണ്ടാം ഗോൾ നേടി ബഗാന്റെ വിജയം ഉറപ്പിച്ചു. താപ്പ എടുത്ത ഫ്രീ കിക്കിൽ നിന്നാണ് ഈ ഗോൾ പിറന്നത്.

മത്സരത്തിൽ കൃത്യമായ ഷോട്ടുകൾ ഉതിർക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല എന്നത് തോൽവിക്ക് കാരണമായി. ഇരു ടീമുകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ മോഹൻ ബഗാൻ തങ്ങളുടെ ആധിപത്യം നിലനിർത്തി. ഇതുവരെ നടന്ന 11 മത്സരങ്ങളിൽ 9 എണ്ണത്തിലും മോഹൻ ബഗാനാണ് വിജയിച്ചത്. ജയത്തോടെ പുതിയ സീസണിൽ മോഹൻ ബഗാൻ മൂന്ന് പോയിന്റുകളുമായി തങ്ങളുടെ പ്രയാണം ആരംഭിച്ചു. മഞ്ഞപ്പടക്ക് വരും മത്സരങ്ങളിൽ ശക്തമായ തിരിച്ചുവരവ് ആവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersIndian Super LeagueMohun Bagan Super Giant
News Summary - Mohun Bagan SG vs Kerala Blasters | MBSG 2-0 KBFC | ISL 2025-26
Next Story