Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇൗ​സ്​​റ്റ്​ ബം​ഗാ​ൾ...

ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ പ്ര​തി​രോ​ധ​ത്തി​ൽ തി​ള​ങ്ങി മലപ്പുറത്തുകാരൻ ഇ​ർ​ഷാ​ദ്​

text_fields
bookmark_border
ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ പ്ര​തി​രോ​ധ​ത്തി​ൽ തി​ള​ങ്ങി മലപ്പുറത്തുകാരൻ ഇ​ർ​ഷാ​ദ്​
cancel

വാ​സ്​​കോ: 24ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​സീ​വ്​ മി​ഡ്​​ഫീ​ൽ​ഡ​ർ യൂ​ജി​ൻ​സ​ൺ ലി​ങ്​​ദോ ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യ മ​ത്സ​ര​ത്തി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ൾ തോ​ൽ​വി മു​ന്നി​ൽ ക​ണ്ട​താ​യി​രു​ന്നു. ക​ളി​യു​ടെ മു​ക്കാ​ൽ പ​ങ്കും പ​ത്തു​പേ​രു​മാ​യി ക​ളി​ച്ച​വ​ർ തോ​ൽ​ക്കാ​തെ ക​ളം​വി​ട്ട​തി​നു പി​ന്നി​ൽ പ്ര​തി​രോ​ധ​ത്തി​ൽ നെ​ഞ്ചു​വി​രി​ച്ചു​നി​ന്ന ഒ​രാ​ളാ​യി​രു​ന്നു കാ​ര​ണം. മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ്​ ഇ​ർ​ഷാ​ദ്. ജാം​ഷ​ഡ്​​പു​രി​നെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഹീ​റോ​യും ഈ ​മ​ല​പ്പു​റ​ത്തു​കാ​ര​നാ​യി​രു​ന്നു.

മ​ത്സ​ര​ശേ​ഷം ഈ​സ്​​റ്റ്​​ബം​ഗാ​ളി​െൻറ പ​രി​ശീ​ല​ക​നും ലി​വ​ർ​പൂ​ളി​െൻറ ഇ​തി​ഹാ​സ​താ​ര​വു​മാ​യ റോ​ബി ഫൗ​ള​ർ​ക്ക്​ വാ​നോ​ളം പു​ക​ഴ്​​ത്താ​നു​ണ്ടാ​യി​രു​ന്ന​തും ഇ​ർ​ഷാ​ദി​െൻറ പ്ര​ക​ട​ന​ത്തെ കു​റി​ച്ചാ​യി​രു​ന്നു. 'പ്ര​തി​രോ​ധ​ത്തി​ൽ ഇ​ർ​ഷാ​ദ്​ മ​നോ​ഹ​ര​മാ​യി ക​ളി​ച്ചു. പ​തി​യെ​യാ​ണ്​ തു​ട​ങ്ങി​യ​തെ​ങ്കി​ലും വൈ​കാ​തെ അ​വ​ൻ ക​ളം ഭ​രി​ച്ചു. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി ത​ന്നെ പ്ര​തി​രോ​ധം കാ​ത്തു. പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച​താ​യി​രു​ന്നു അ​വ​െൻറ പ്ര​ക​ട​നം' -കോ​ച്ച്​ വി​ല​യി​രു​ത്തു​ന്നു. ഗോ​കു​ലം കേ​ര​ള​ക്കും മി​ന​ർ​വ പ​ഞ്ചാ​ബി​നു​മാ​യി ഐ ​ലീ​ഗു​ക​ളി​ൽ ക​ളി​ച്ച ഇ​ർ​ഷാ​ദ്​ ഈ ​സീ​സ​ണി​ലാ​ണ്​ ഈ​സ്​​റ്റ്​ ബം​ഗാ​ളി​ലൂ​ടെ ഐ.​എ​സ്.​എ​ല്ലി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബെ​ഞ്ചി​ലി​രു​ന്ന താ​രം, പി​ന്നീ​ട്​ മൂ​ന്നു​ ക​ളി​യി​ലും ​​െപ്ല​യി​ങ്​ ഇ​ല​വ​നി​ൽ ഇ​ടം പി​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:east bengalMohammed Irshad
News Summary - Mohammed Irshad east bengal
Next Story