മുഹമ്മദ് റാഫി ഗോകുലം എഫ്.സിയിൽ
text_fieldsകോഴിക്കോട്: ഇന്ത്യക്കു വേണ്ടി സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ് വിജയിച്ച മലയാളി പ്രതിരോധ താരം മുഹമ്മദ് റാഫി ഗോകുലം കേരള എഫ്.സിയുമായി കരാറിലെത്തി.
മൂവാറ്റുപുഴ സ്വദേശിയായ റാഫി, സാഫിനു പുറമെ എഫ്.സി അണ്ടർ 19 യോഗ്യത റൗണ്ടിലും റഷ്യ, തുർക്കി, വനറ്റു എന്നീ രാജ്യങ്ങളിലെ പ്രദർശന മത്സരങ്ങൾക്കും ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്.
ബംഗളൂരു എഫ്.സി അക്കാദമിയിലൂടെ വളർന്നു വന്ന റാഫി, ബംഗളൂരു ക്ലബിന് വേണ്ടി സൂപ്പർ ഡിവിഷനും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കോതമംഗലം എം.എ കോളജിനായി കേരള പ്രീമിയർ ലീഗ് കളിച്ചിരുന്നു. ഒരു ഗോളും മാൻ ഓഫ് ദി മാച്ച് അവാർഡും നേടിയ റാഫി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. റാഫി ഭാവി വാഗ്ദാനമാണെന്ന് ഗോകുലം കേരള എഫ്.സി പ്രസിഡൻറ് വി.സി. പ്രവീൺ പറഞ്ഞു.

