എം.എം.എ സൂപ്പർ കപ്പ്: ഫ്രണ്ട്സ് യുനൈറ്റഡ് എഫ്.സി ജേതാക്കൾ
text_fieldsഎം.എം.എ സൂപ്പർ കപ്പ് നേടിയ ഫ്രണ്ട്സ് യുനൈറ്റഡ് എഫ്.സി ട്രോഫിയുമായി
ബംഗളൂരു: മലബാർ മുസ്‍ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടത്തിയ എം.എം.എ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്‍റെ ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂര്‍ പുത്തൂർക്കാര്‍ ടീമിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രണ്ട് സ് യുനൈറ്റഡ് എഫ്.സി ജേതാക്കളായി.
കാൽപന്തുകളിയുടെ വിവിധ ഭാവങ്ങളെ കാണികൾക്കായി സമർപ്പിച്ച വീറും വാശിയും നിറഞ്ഞ മത്സരത്തിൽ 16 ടീമുകളാണ് മാറ്റുരച്ചത്. വിജയികള്‍ക്ക് അറുപത്തി ഒന്നായിരം രൂപയും റണ്ണറപ്പിന് മുപ്പത്തി ഒന്നായിരം രൂപയുമാണ് സമ്മാനത്തുക. കർണാടക സംസ്ഥാന ഫുട്ബാൾ അസോസിയേഷൻ (കെ.എസ്.എഫ്.എ) സ്റ്റേഡിയത്തിൽ നടന ചടങ്ങിൽ പ്രസിഡന്‍റ് ഡോ. എൻ.എ. മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
നാഷനൽ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് എൻ.എ. ഹാരിസ് എം.എൽ.എ, അഡ്വ. സത്യൻ പുത്തൂർ, റജികുമാർ, സഞ്ജയ് അലക്സ്, അഡ്വ. പ്രമോദ്, എ.കെ. അഷ്റഫ് ഹാജി തുടങ്ങിയ ബംഗളൂരുവിലെ പ്രമുഖ സംഘടന നേതാക്കള്‍ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ്, മുഹമ്മദ് തൻവീർ, കെ.സി. ഖാദർ, എം.സി. ഹനീഫ്, സുബൈർ കായക്കൊടി, സിറാജ് ഹുദവി, മുഹമ്മദ് മൗലവി, ടി.സി. ശബീർ, അയാസ്, ആസിഫ് ഇഖ്ബാൽ, ടി.പി. മുനീറുദ്ദീൻ, ശംസുദ്ദീൻ കൂടാളി, കെ.എച്ച്. ഫാറൂഖ്, ഷംസുദ്ദീൻ അനുഗ്രഹ, ബഷീർ ഇമ്പീരിയൽ, പി.എം. ലത്തീഫ് ഹാജി തുടങ്ങിയവരും പ്രവർത്തകരും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

