Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

``എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ, നാളെ പാക്കലാം'' എം.എം. മണി

text_fields
bookmark_border
തെറിവിളിച്ചാലേ ഫുട്ബാൾ കമ്പക്കാരനാകു​വെന്ന് വി.ടി. ബാലറാം
mm mani
cancel

ഫുട്ബാൾ ആവേശത്തിൽ അർജന്റീനയോടുള്ള ആരാധന ഒരിക്കൽ കൂടി പ്രകടമാക്കി സി.പി.എം നേതാവ് എം.എം. മണി രംഗത്ത്. ``എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ, നാളെ പാക്കലാം'' എന്നാണ് മണിയുടെ പുതിയ എഫ്.ബി പോസ്റ്റ്. ഇതിനിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബാലറാമുമെത്തിയരിക്കുകയാണ്. ബാലറാം ഫേസ്ബുക്കിലിട്ട പോസ്റ്റിങ്ങനെ: ``സിപിഎം എംഎൽഎയും മുൻ മന്ത്രിയുമാണ്. നിരവധി മാധ്യമപ്രവർത്തകർക്കും സാംസ്ക്കാരിക നായകർക്കും ആരാധ്യ പുരുഷനായ "ആശാനാ"ണ്.

പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്ബാൾ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നു''.

ആദ്യമത്സരത്തിൽ സൗദിയോട് അർജന്റീന പരാജയപ്പെട്ട​പ്പോൾ `കളിയും ഇനിയും ബാക്കിയാണ് മക്കളെ' എന്നായിരുന്നു എം.എം. മണി ഫേസ് ബുക്കിൽ കുറിച്ചത്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പേര് പറഞ്ഞാണ് പുതിയ പോസ്റ്റ്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mm mani with admiration for Argentina
Next Story