Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒ​രേ​യൊ​രു ബ്ര​സീ​ൽ

ഒ​രേ​യൊ​രു ബ്ര​സീ​ൽ

text_fields
bookmark_border
ഒ​രേ​യൊ​രു ബ്ര​സീ​ൽ
cancel

1930 മു​ത​ലു​ള്ള ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ച​രി​ത്ര​ത്തി​ൽ എ​ല്ലാ ടൂ​ർ​ണ​മെ​ന്റി​ലും പ​​ങ്കെ​ടു​ത്ത ഒ​രേ​യൊ​രു ടീ​മേ​യു​ള്ളൂ; അ​ത് ബ്ര​സീ​ലാ​ണ്. സാ​ക്ഷാ​ൽ പെ​ലെ മു​ത​ൽ നെ​യ്മ​ർ വ​രെ മൈ​താ​ന​ത്ത് മാ​ന്ത്രി​ക​ത വി​രി​യി​ച്ച 22 ലോ​ക​ക​പ്പു​ക​ൾ, അ​ഞ്ചു കി​രീ​ട​ങ്ങ​ൾ, ര​ണ്ടു ത​വ​ണ റ​ണ്ണേ​ഴ്സ് അ​പ്. ത​ല​മു​റ​ക​ളാ​യി കാ​ൽ​പ​ന്തി​ന്റെ വി​ശ്വ​മേ​ള​യി​ൽ മ​ഞ്ഞ​പ്പ​ട​യോ​ളം ഓ​ളം​തീ​ർ​ത്ത മ​റ്റൊ​രു ടീ​മി​ല്ല. ആ​ഞ്ച​ലോ​ട്ടി​യു​ടെ പ​ട ഇ​ത്ത​വ​ണ​യും കി​രീ​ട ഫേ​വ​റി​റ്റു​ക​ളാ​ണ്. പ​ക്ഷേ, കി​രീ​ട​ത്തി​നാ​യു​ള്ള ആ ​കാ​ത്തി​രി​പ്പി​ന് 24 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് മാ​ത്രം. ച​രി​ത്ര​ത്തി​ൽ ലോ​ക​ക​പ്പ് കി​രീ​ടം കൈ​വ​ശ​മി​ല്ലാ​തെ ബ്ര​സീ​ൽ കാ​ൽ​നൂ​റ്റാ​ണ്ട് തി​ക​ച്ചി​ട്ടി​ല്ല. മു​മ്പ്, 1970ൽ ​പെ​ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ങ്ങ​ളു​ടെ മൂ​ന്നാം ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ശേ​ഷം, മ​റ്റൊ​രു കി​രീ​ട​ത്തി​നാ​യി 1994 വ​രെ (24 വ​ർ​ഷം) ബ്ര​സീ​ലി​ന് കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. റൊ​മാ​രി​യോ​യു​ടെ​യും ബെ​ബെ​റ്റോ​യു​ടെ​യും ക​രു​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ണ്ണി​ൽ വെ​ച്ചാ​ണ് ബ്ര​സീ​ൽ ആ ​കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്. ഏ​റ്റ​വു​മൊ​ടു​വി​ൽ ക​പ്പ​ടി​ച്ച​താ​ക​ട്ടെ, 2002ൽ ​റൊ​ണാ​ൾ​ഡോ​യു​ടെ ക​രു​ത്തി​ലും. ഇ​ത്ത​വ​ണ​കൂ​ടി ക​പ്പ് കൈ​വി​ട്ടാ​ൽ ബ്ര​സീ​ലി​നെ കാ​ത്തി​രി​ക്കു​ന്ന​ത്, ത​ങ്ങ​ളു​ടെ ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ലെ​ത്ത​ന്നെ ഏ​റ്റ​വും ക​ഠി​ന​മാ​യ കാ​ല​യ​ള​വാ​യി​രി​ക്കും. ഗ്രൂ​പ് സി-​യി​ൽ മൊ​റോ​ക്കോ, സ്കോ​ട്ട്‍ല​ൻ​ഡ്, ഹെ​യ്തി എ​ന്നി​വ​യാ​ണ് മ​റ്റു ടീ​മു​ക​ൾ. കൗ​തു​ക​ക​ര​മാ​യ കാ​ര്യം, ബ്ര​സീ​ലും മൊ​റോ​ക്കോ​യും സ്കോ​ട്ട്‌​ല​ൻ​ഡും 1998ലെ ​ലോ​ക​ക​പ്പി​ലും ഒ​രേ ഗ്രൂ​പ്പി​ലാ​യി​രു​ന്നു. പ​ക്ഷേ, ആ​ദ്യ റൗ​ണ്ടി​ൽ നി​ർ​ഭാ​ഗ്യ​ക​ര​മാ​യി മൊ​റോ​ക്കോ പു​റ​ത്താ​യി​രു​ന്നു. ഇ​ന്ന് പ്ര​തി​ഭാ​ധ​ന​രാ​യ യു​വ​നി​ര​യും പ​രി​ച​യ​സ​മ്പ​ന്ന​രു​മ​ട​ങ്ങു​ന്ന സ​ന്തു​ലി​ത ടീ​മാ​ണ് ​മൊ​റോ​ക്കോ. 28 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ്കോ​ട്ട്‍ല​ൻ​ഡും 52 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ​ഹെ​യ്തി​യും ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മ്പോ​ൾ പ്ര​തീ​ക്ഷ​ക​ളു​​ടെ ഭാ​ര​മി​ല്ലാ​തെ പ​ന്തു ത​ട്ടാ​നാ​വു​മെ​ന്ന​താ​ണ് ഇ​രു ടീ​മി​ന്റെ​യും പ്ല​സ് ​പോ​യ​ന്റ്. സ്കോ​ട്ട്‍ല​ൻ​ഡ് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത് 1998ൽ ​ബ്ര​സീ​ലി​നും മൊ​റോ​ക്കോ​ക്കു​മെ​തി​രെ​യാ​യി​രു​ന്നു. യൂ​റോ​പ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച ഫോം ​പു​റ​ത്തെ​ടു​ത്ത സ്കോ​ട്ടി​ഷ് ടീം, ​ക​ടു​ത്ത ശാ​രീ​രി​ക പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ എ​തി​രാ​ളി​ക​ളെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ കെ​ൽ​പു​ള്ള​വ​രാ​ണ്. സി ​ഗ്രൂ​പ്പി​ൽ​നി​ന്ന് മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യെ​ങ്കി​ലും ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് സ്കോ​ട്ട്‍ല​ൻ​ഡി​ന്റെ​യും ഹെ​യ്തി​യു​ടെ​യും ല​ക്ഷ്യം.

നെ​യ്മ​റി​ന് പ​രി​ക്ക്; ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യേ​ക്കും

ബ്ര​സീ​ലി​യ: ലോ​ക​ക​പ്പി​ന്‍റെ ആ​ര​വ​ങ്ങ​ൾ അ​ടു​ക്ക​വെ ബ്ര​സീ​ൽ ടീ​മി​ൽ നെ​യ്മ​ർ ഇ​ടം നേ​ടി​യ​ത് ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, പ​രി​ക്കി​നെ തു​ട​ർ​ന്ന് നെ​യ്മ​റി​ന് ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വ​ല​തു കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും ജൂ​ൺ 14ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന മൊ​റോ​ക്കോ​ക്കെ​തി​രാ​യ ആ​ദ്യ ഗ്രൂ​പ് ഘ​ട്ട മ​ത്സ​ര​ത്തി​ലും നെ​യ്മ​ർ ക​ളി​ച്ചേ​ക്കി​ല്ല. പ​രി​ശീ​ല​ന സെ​ഷ​നി​ൽ താ​രം പ​ങ്കെ​ടു​ക്കു​ന്നി​ല്ല. പ​രി​ശോ​ധ​ന​ക്കാ​യി താ​ര​ത്തെ ഒ​രു സ്വ​കാ​ര്യ ക്ലി​നി​ക്കി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football NewsBrazil manFIFA World Cup 2026
News Summary - Mission 2026: Brazil's 24-Year Title Drought Faces Neymar Injury Blow in Group C
Next Story