Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമിസ്സിങ് സ്റ്റാർസ്;...

മിസ്സിങ് സ്റ്റാർസ്; ലോ​ക​ക​പ്പ് അ​ടു​ത്തിരി​ക്കെ പ​രി​ക്കു​മൂ​ലം ടൂ​ർ​ണ​മെ​ന്റ് ന​ഷ്ട​മായ താ​ര​ങ്ങ​ൾ

text_fields
bookmark_border
മിസ്സിങ് സ്റ്റാർസ്; ലോ​ക​ക​പ്പ് അ​ടു​ത്തിരി​ക്കെ പ​രി​ക്കു​മൂ​ലം ടൂ​ർ​ണ​മെ​ന്റ് ന​ഷ്ട​മായ താ​ര​ങ്ങ​ൾ
cancel

ലോ​ക ഫു​ട്ബാ​ൾ പോ​രാ​ട്ട​ത്തി​ന് ഒ​രു മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം സ​മ​യം ശേ​ഷി​ക്കെ ക​ളി​ക്കാ​രു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്കാ​കു​ല​രാ​ണ് മി​ക്ക ടീ​മു​ക​ളും. വി​വി​ധ ലീ​ഗു​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​നി​യും അ​വാ​നി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കെ, ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ക​ട​ന്നു​വ​രു​ന്ന ലോ​ക​ക​പ്പി​ൽ താ​ര​ങ്ങ​ളെ പൂ​ർ​ണ ഫി​റ്റ്ന​സോ​ടെ ല​ഭി​ക്കു​​മോ എ​ന്ന കാ​ര്യ​ത്തി​ൽ ദേ​ശീ​യ ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. നി​ര​വ​ധി താ​ര​ങ്ങ​ൾ ​പ​രി​ക്കു​മൂ​ലം ലോ​ക​ക​പ്പി​നു​ണ്ടാ​വി​ല്ലെ​ന്ന് ഇ​പ്പോ​ൾ ത​ന്നെ ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു.

അ​ഞ്ചു​വ​ട്ടം ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലി​നാ​ണ് കൂ​ടു​ത​ൽ പ​രി​ക്ക്. മൂ​ന്ന് പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ് കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യു​ടെ സം​ഘ​ത്തി​ൽ പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ഡി​ഫ​ൻ​ഡ​ർ എ​ഡ​ർ മി​ല​റ്റാ​വോ, വി​ങ്ങ​ർ​മാ​രാ​യ റോ​ഡ്രി​ഗോ, എ​സ്റ്റീ​​വോ എ​ന്നി​വ​ർ. ജ​ർ​മ​നി​ക്ക് സ്ട്രൈ​ക്ക​ർ സെ​ർ​ജ് ഗി​ന​ബ്രി​യെ​യും നെ​ത​ർ​ല​ൻ​ഡ്സി​ന് മി​ഡ്ഫീ​ൽ​ഡ​ർ സാ​വി സി​മ്മ​ൺ​സി​നെ​യും ഫ്രാ​ൻ​സി​ന് ഫോ​ർ​വേ​ഡ് ഹ്യൂ​ഗോ എ​കി​റ്റി​കെ​യെ​യും ഇം​ഗ്ല​ണ്ടി​ന് ഡി​ഫ​ൻ​ഡ​ർ ബെ​ൻ വൈ​റ്റി​നെ​യും ന​ഷ്ട​മാ​യി​ക്ക​ഴി​ഞ്ഞു.

ഇ​തു​കൂ​ടാ​തെ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മാ​യി നി​ൽ​ക്കു​ന്ന ചി​ല താ​ര​ങ്ങ​ളു​ണ്ട്. പ​രി​ക്കു​മാ​റി ലോ​ക​ക​പ്പ് ക​ളി​ക്കാ​നാ​വു​മോ എ​ന്നു​റ​പ്പി​ല്ലാ​ത്ത​വ​ർ. ക്രൊ​യേ​ഷ്യ​യു​ടെ ലൂ​ക മോ​ഡ്രി​ച്ചും യോ​സ്കോ ഗ്വാ​ർ​ഡി​യോ​ളും, അ​ർ​ജ​ന്റീ​ന​യു​ടെ ക്രി​സ്റ്റ്യ​ൻ റൊ​മേ​റോ, ജ​ർ​മ​നി​യു​ടെ മ​വ​ർ​ക് ആ​ന്ദ്രെ ടെ​ർ സ്റ്റീ​ഗ​ൻ, തു​ർ​ക്കി​യ​യു​ടെ ആ​ർ​ദ ഗു​ലെ​ർ, സ്​​പെ​യി​നി​ന്റെ മൈ​ക്ക​ൽ മെ​റീ​നോ, കാ​ന​ഡ​യു​ടെ അ​ൽ​ഫോ​ൺ​സോ ഡേ​വി​സ്, മൊ​റോ​ക്കോ​യു​ടെ അ​ഷ്റ​ഫ് ഹ​കീ​മി, അ​മേ​രി​ക്ക​യു​ടെ ജോ​ണി കാ​ർ​ഡോ​സോ, ജ​പ്പാ​ൻ താ​ര​ങ്ങ​ളാ​യ വ​റ്റാ​രു എ​ൻ​ഡോ, ത​കൂ​മി മി​നാ​മി​നോ, ഇം​ഗ്ല​ണ്ടി​ന്റെ റീ​സ് ജെ​യിം​സും ടി​നോ ലി​വ്റ​മെ​ന്റോ​യും, ഘാ​ന​യു​ടെ മു​ഹ​മ്മ​ദ് കു​ദു​സ്, നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ജൂ​റി​യ​ൻ ടിം​ബ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ ഈ ​ഗ​ണ​ത്തി​ലാ​ണ്.

ബ്ര​സീ​ലി​ന്റെ മി​സ്സി​ങ് ത്ര​യം

ബ്ര​സീ​ലി​നാ​ണ് പ​രി​ക്ക് ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്. ആ​ദ്യ ഇ​ല​വ​നി​ൽ ഏ​റ​ക്കു​റെ സ്ഥാ​നം ഉ​റ​പ്പാ​യ മൂ​ന്ന് താ​ര​ങ്ങ​ളാ​ണ് പ​രി​ക്കു​മൂ​ലം ലോ​ക​ക​പ്പി​നി​ല്ലാ​ത്ത​ത്. ഇ​തി​ൽ ത​ന്നെ സ്റ്റോ​പ്പ​ർ​ബാ​ക്ക് എ​ഡ​ർ മി​ലി​റ്റാ​വോ​യു​ടെ​യും വി​ങ്ങ​ർ റോ​ഡ്രി​ഗോ​യു​ടെ​യും അ​ഭാ​വ​മാ​വും മ​ഞ്ഞ​ക്കി​ളി​ക​ൾ​ക്ക് ഏ​റെ ന​ഷ്ട​മു​ണ്ടാ​ക്കു​ക. കു​റ​ച്ചു​കാ​ല​മാ​യി നി​ര​ന്ത​ര​മാ​യി പ​രി​ക്കി​ന്റെ പി​ടി​യി​ലാ​വു​ന്ന റ​യ​ൽ ഡി​ഫ​ൻ​ഡ​ർ​ക്ക് ഇ​ത്ത​വ​ണ തു​ട​യി​ലെ പേ​ശി​ക​ൾ​ക്കു​ണ്ടാ​യ പൊ​ട്ട​ലാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഏ​റ​ക്കു​റെ പു​റ​ത്താ​യി​രു​ന്ന താ​രം ഈ ​സീ​സ​ണി​നി​ട​ക്ക് പ​രി​ക്കു​മാ​റി ക​ളി​ച്ചു​തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പ​രി​ക്കെ​ത്തി​യ​ത്.

ലി​വ​ർ​പൂ​ളി​ന്റെ ഹ്യൂ​ഗോ എ​കി​റ്റി​കെ പി.​എ​സ്.​ജി​ക്കെ​തി​രാ​യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ് വീ​ണ​പ്പോ​ൾ

മാ​ർ​ച്ചി​ൽ റ​യ​ലി​നാ​യി ക​ളി​ക്കു​മ്പോ​ഴാ​ണ് റോ​ഡ്രി​ഗോ​ക്ക് പ​രി​ക്കേ​റ്റ​ത്. എ.​സി.​എ​ൽ പൊ​ട്ടി​യ താ​ര​ത്തി​ന് മെ​നി​സ്ക​സി​നും പ​രി​ക്കു​ണ്ട്. യോ​ഗ്യ​താ റൗ​ണ്ടി​ൽ മൂ​ന്ന് ഗോ​ളു​മാ​യി ന​ന്നാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ​രി​ക്ക്. റോ​ഡ്രി​ഗോ​യു​ടെ അ​തേ പൊ​സി​ഷ​നി​ൽ ക​ളി​ക്കു​ന്ന ചെ​ൽ​സി​യു​ടെ എ​സ്റ്റീ​വോ​ക്കു​കൂ​ടി പ​രി​ക്കേ​റ്റ​തോ​ടെ ബ്ര​സീ​ലി​ന്റെ നെ​ഞ്ചി​ടി​പ്പേ​റി​യി​രി​ക്കു​ക​യാ​ണ്. ഏ​പ്രി​ലി​ൽ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ​തി​രാ​യ ക​ളി​യി​ൽ തു​ട​യി​ലെ പേ​ശി​ക​ൾ​ക്കു​ണ്ടാ​യ പൊ​ട്ട​ലാ​ണ് എ​സ്റ്റീ​വോ​ക്ക് വി​ന​യാ​യ​ത്. ഇ​തി​നി​ട​യി​ലും സൂ​പ്പ​ർ താ​രം നെ​യ്മ​ർ പ​രി​ക്കു​മാ​റി ക​ളി​ച്ചു​തു​ട​ങ്ങി​യ​താ​ണ് ആ​ഞ്ച​ലോ​ട്ടി​ക്ക് ആ​ശ്വാ​സ​മാ​വു​ന്ന​ത്. നെ​യ്മ​റി​നെ ബ്ര​സീ​ൽ, ലോ​ക​ക​പ്പി​നു​ള്ള പ്രാ​ഥ​മി​ക സം​ഘ​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റൂട്ടനെ മാറ്റി ക്യുറസാവോ; അഡ്വക്കാറ്റ് വീണ്ടുമെത്തും

വി​ല്ലെം​സ്റ്റ​ഡ് (ക്യു​റ​സാ​വോ): ലോ​ക​ക​പ്പി​ൽ അ​ര​ങ്ങേ​റാ​നെ​ത്തു​ന്ന ക്യു​റ​സാ​വോ​ക്ക് പ​രി​ശീ​ല​ക​സ്ഥാ​ന​ത്ത് ത​ല​മാ​റ്റം. ത​ങ്ങ​ൾ​ക്ക് ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​ത്ത​ന്ന ഡെ​ച്ചു​കാ​ര​ൻ ഡി​ക് അ​ഡ്വ​ക്കാ​റ്റി​നെ മൂ​ന്ന് മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് ക്യു​റ​സാ​വോ.​

ടീ​മി​ന്റെ ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്കു പി​ന്നാ​ലെ മ​ക​ളു​ടെ അ​സു​ഖം കാ​ര​ണം പ​രി​ശീ​ല​ക​പ്പ​ദ​വി വി​ട്ടൊ​ഴി​ഞ്ഞ അ​ഡ്വ​ക്കാ​റ്റി​ന് പ​ക​രം നെ​ത​ർ​ല​ൻ​ഡ്സു​കാ​ര​ൻ ത​ന്നെ​യാ​യ ഫ്രെ​ഡ് റു​ട്ട​നാ​ണ് കോ​ച്ചാ​യി എ​ത്തി​യ​ത്. എ​ന്നാ​ൽ, പ​തി​യ കോ​ച്ചി​ന് കീ​ഴി​ൽ ക​ളി​ച്ച ര​ണ്ട് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ൽ ആ​സ്ട്രേ​ലി​യ​യോ​ടും ചൈ​ന​യോ​ടും ക്യു​റ​സാ​വോ തോ​റ്റി​രു​ന്നു. ക​ളി​ക്കാ​ർ​ക്കി​ട​യി​ൽ അ​ത്ര ജ​ന​കീ​യ​നു​മ​ല്ലാ​ത്ത റൂ​ട്ട​ൻ സ്ഥാ​ന​മൊ​ഴി​യു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ് ക്യു​റ​സാ​വോ സോ​ക്ക​ർ ഫെ​ഡ​റേ​ഷ​ൻ അ​ഡ്വ​ക്കാ​റ്റി​ന്റെ നി​യ​മ​നം സ്ഥി​രീ​ക​രി​ച്ച​ത്.

78കാ​ര​നാ​യ അ​ഡ്വ​ക്കാ​റ്റ് ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ പ​രി​ശീ​ല​ക​നാ​വും. 2010 ലോ​ക​ക​പ്പി​ൽ ഗ്രീ​സി​ന്റെ കോ​ച്ചാ​യി​രു​ന്ന 71കാ​ര​ൻ ഓ​ട്ടോ റാ​ഹ​ഗേ​ലി​ന്റെ പേ​രി​ലാ​ണ് നി​ല​വി​ൽ റെ​ക്കോ​ഡ്. അ​ഡ്വ​ക്കാ​റ്റി​ന്റെ മൂ​ന്നാ​മ​ത്തെ ലോ​ക​ക​പ്പാ​വു​മി​ത്. 1994ൽ ​നെ​ത​ർ​ല​ൻ​ഡ്സി​നെ​യും 2006ൽ ​ദ​ക്ഷി​ണ കൊ​റി​യ​യെ​യും അ​ഡ്വ​ക്കാ​റ്റാ​ണ് ലോ​ക​ക​പ്പി​നൊ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentFIFA World CupInjuryloseFootball PlayersWorld Sports Club
News Summary - Missing Stars; Stars who missed the tournament due to injury as the World Cup approaches ​ ​
Next Story