മെസ്സിയുടെ പേജിൽ 'ഗോളടിച്ച്' മിഷാൽ
text_fieldsമിഷാൽ അബൂലൈസ്, മെസ്സിയുടെ പേജ്
മലപ്പുറം: ഗോളടിച്ച സന്തോഷം ലയണൽ മെസ്സിയെ അനുകരിച്ച് മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് വിരലുയർത്തി ആഘോഷിക്കുന്ന മിഷാൽ അബൂലൈസിെൻറ വിഡിയോ ഒരു കൊല്ലം മുമ്പുതന്നെ വൈറലാണ്. ഇപ്പോൾ സാക്ഷാൽ മെസ്സിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലെല്ലാം ഇടംപിടിച്ചിരിക്കുകയാണ് മമ്പാട് കാട്ടുമുണ്ട സ്വദേശിയായ 14കാരൻ. മെസ്സിയുടെ സ്പോണ്‍സറായ അഡിഡാസാണ് പരസ്യ വിഡിയോയില്‍, ഗോളടിച്ച് മെസ്സിയെപ്പോലെ ആഹ്ലാദിക്കുന്ന മിഷാലിനെയും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നേരത്തേ, മിഷാലിെൻറ വിഡിയോ കണ്ട് ഇഷ്ടപ്പെട്ട അഡിഡാസ് അധികൃതർ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെട്ട് പരസ്യചിത്രത്തിനു വേണ്ടി വീണ്ടും ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. സഹോദരൻ വാജിദിെൻറ സഹായത്തോടെ വീണ്ടും വിഡിയോകൾ എടുത്ത് അയച്ചു. എന്നാൽ, മെസ്സിയുടെ യഥാർഥ ജഴ്സിയിൽ വേണമെന്നായി കമ്പനി. തുടർന്ന് ജഴ്സി മിഷാലിന് അയച്ചെങ്കിലും കിട്ടിയില്ല. ഇതോടെ പഴയ വിഡിയോയിലെ രംഗംതന്നെ ഉപയോഗിക്കുകയായിരുന്നു. ആയിരം ഡോളർ പ്രതിഫലവും ലഭിച്ചതായി മിഷാൽ പറഞ്ഞു. അഡിഡാസിെൻറ 'ഇംപോസിബ്ൾ ഈസ് നത്തിങ്' കാമ്പയിൻ വിഡിയോ മെസ്സി കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. ഗോൾ പോസ്റ്റിൽ തൂക്കിയ വളയത്തിലൂടെ പന്ത് അടിച്ചുകയറ്റുന്നതും ഒരേസമയം ഉരുട്ടിവിടുന്ന വളയങ്ങളിലൂടെ പന്തടിച്ച് ഗോളാക്കുന്നതുമെല്ലാം തനിക്ക് വഴങ്ങുമെന്ന് കഴിഞ്ഞ വർഷം പുറത്തുവിട്ട വിഡിയോകളിൽ മിഷാൽ തെളിയിച്ചിരുന്നു. ഇത് ലോകശ്രദ്ധ നേടി.
ഡി മരിയയും കാള്‍സ് പുയോളും വരെ ലൈക്കും കമൻറുമിട്ടു. െനയ്മര് വിഡിയോ സ്വന്തം പേജില്‍ പങ്കുവെക്കുകയും ചെയ്തു. ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കാട്ടുമുണ്ട കണ്ണിയൻ അബൂലൈസിെൻറയും എം.കെ. റുബീനയുടെയും മകനായ മിഷാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

