മിൻഹാജുൽ ഹഖ് കേരള സ്കൂൾ ടീമിൽ
text_fieldsമിൻഹാജുൽ ഹഖ്
അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം സ്വദേശി എം. മിൻഹാജുൽ ഹഖ് കേരള സ്കൂൾ ജൂനിയർ ഫുട്ബാൾ ടീമിൽ ഇടംനേടി. നിലവിലെ ജില്ല ടീമംഗമായ മിൻഹാജ് ജില്ലയിൽനിന്ന് സംസ്ഥാന ടീമിൽ ഇടം നേടിയ ഏക താരമാണ്.
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ ഈ മിടുക്കൻ എട്ടാം ക്ലാസ് മുതൽ സ്കൂൾ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. സ്കൂൾ കായികാധ്യാപകൻ കാർത്തികിന്റെയും ചലഞ്ചേഴ്സ് ഫുട്ബാൾ അക്കാദമിയുടെയും പരിശീലനത്തിലൂടെ വളർന്ന താരം വട്ടമണ്ണപ്പുറം ഷൈൻ ക്ലബ് അംഗമാണ്.
കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന സുബ്രതോ മുഖർജി കപ്പിൽ കേരളത്തിനായും ഈ മധ്യനിര താരം ജേഴ്സിയണിഞ്ഞിരുന്നു. വട്ടമണ്ണപ്പുറത്തെ മാമ്പള്ളി മുസ്തഫ - ഷഹനാസ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. എടത്തനാട്ടുകരയുടെ ഫുട്ബാൾ താരങ്ങളുടെ പട്ടികയിലേക്ക് ഒരു കുട്ടി താരത്തെ കൂടി ലഭിച്ച ആഹ്ലാദത്തിലാണ് ഫുട്ബാൾ ഗ്രാമം.

