മിനാമിനോ സതാംപ്റ്റണിലേക്ക് മാറി; രണ്ട് ഡിഫൻഡർമാരെ ടീമിലെത്തിച്ച് ലിവർപൂൾ
text_fieldsലണ്ടൻ: ലിവർപൂളിന്‍റെ ജപ്പാനീസ് ഫോർവേഡ് തകുമി മിനാമിനോ സീസണിെല ശേഷിക്കുന്ന മത്സരങ്ങളിൽ സതാംപ്റ്റണിനായി പന്തുതട്ടും.
വായ്പാ അടിസ്ഥാനത്തിലാണ് താരം സതാംപ്റ്റണിലേക്ക് മാറുന്നത്. കഴിഞ്ഞ ജനുവരിയിൽ ആർ.ബി സാൽസ്ബർഗിൽ നിന്നും ആൻഫീൽഡിലെത്തിയ മിനാമിനോ 31 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടിയിട്ടുണ്ട്.
അതോടൊപ്പം രണ്ട് പുതിയ പ്രതിരോധനിരക്കാരെ ലിവർപൂൾ ടീമിലെത്തിച്ചു. ജർമൻ ക്ലബായ ഷാൽക്കെയിൽ ഒസാൻ കബാക്കിനെയാണ് ആദ്യം അവർ സ്വന്തമാക്കിയത്. 20കാരനായ തുർക്കി താരം സീസണിലേ ബാക്കി മത്സരങ്ങൾ ചുവപ്പ് ജഴ്സിയിൽ കളിക്കും.
പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസ്റ്റൺ നോർത്ത് എൻഡിന്‍റെ ബെൻ ഡേവിസിനെയും ക്ലോപ്പ് വലയിലാക്കി.
21 മത്സരങ്ങളിൽ നിന്ന് 40 പോയന്‍റുമായി നിലവിലെ ജേതാക്കളായ ലിവർപൂൾ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ബുധനാഴ്ച ൈബ്രറ്റണെതിരെയാണ് റെഡ്സിന്റെ അടുത്ത മത്സരം.

