Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജർമ്മൻ ദേശീയ...

ജർമ്മൻ ദേശീയ ഗാനത്തിനിടെ കൂവി വിളിച്ച ഇംഗ്ലണ്ട്​ ആരാധകരെ അനുകൂലിച്ച്​ മൈക്കൻ വോൻ; വിമർശനവുമായി ട്വിറ്റരാട്ടികൾ

text_fields
bookmark_border
ജർമ്മൻ ദേശീയ ഗാനത്തിനിടെ കൂവി വിളിച്ച ഇംഗ്ലണ്ട്​ ആരാധകരെ അനുകൂലിച്ച്​ മൈക്കൻ വോൻ; വിമർശനവുമായി ട്വിറ്റരാട്ടികൾ
cancel

ഫുട്​ബാൾ ആരാധകർക്ക്​ മറക്കാൻ പറ്റാത്ത മത്സരമാണ്​ യൂറോ കപ്പിലെ ഇംഗ്ലണ്ട്​ - ജർമനി പ്രീക്വാർട്ടർ പോര്​. യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ടു പവര്‍ഹൗസുകള്‍ ഏറ്റുമുട്ടിയപ്പോൾ വിജയം ഇംഗ്ലീഷ്​ പട തന്നെ റാഞ്ചിയെടുത്തു. ഇംഗ്ലണ്ടിന്​ പഴയ ചില കണക്കുകൾ തീർക്കാൻ കിട്ടിയ അവസരം കൂടിയായിരുന്നു ആ പ്രീക്വാർട്ടർ. എന്നാൽ, മത്സരത്തിന്​ മുന്നോടിയായി ജർമ്മൻ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത്​ ഇംഗ്ലീഷ്​ ആരാധകർ കൂവി വിളിച്ചതും ഒച്ചയുണ്ടാക്കിയതും​ സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിനിടയാക്കിയിരുന്നു.

സംഭവത്തിൽ ഇംഗ്ലീഷ്​ ആരാധകരെ പിന്തുണച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ മുൻ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീം നായകനായ ​മൈക്കൽ വോൻ. "കഴിഞ്ഞ മത്സരത്തിൽ ജർമ്മൻ ദേശീയഗാനം ആലപിക്കു​േമ്പാൾ കൂവി വിളിച്ചതിന്​ ഇവിടെ എല്ലാവരും ഇംഗ്ലണ്ട് ആരാധകരെ അധിക്ഷേപിക്കുന്നതെന്തിനാണെന്ന്​ എനിക്ക് മനസ്സിലാകുന്നില്ല .. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്നുണ്ട്​ & എപ്പോഴും സംഭവിക്കുകയും വേണം.. അത്​ പാ​േൻറാമൈമിൽ വില്ലനെ പ്രകോപിപ്പിക്കുന്നത്​ പോലെ മാത്രമാണ്​.. അതിനെ​ അങ്ങിനെ കണ്ടാൽ മതി. -വോൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, അദ്ദേഹത്തി​െൻറ അഭിപ്രായത്തെ എതിർത്ത്​ നിരവധിപേരാണെത്തിയത്​. ''ക്ഷമിക്കണം, അതിനോട് യോജിക്കാൻ കഴിയില്ല... അവർക്ക്​ ഒച്ചവെക്കാൻ ദേശീയ ഗാനം കഴിഞ്ഞാൽ, ഒരുപാട്​ സമയം ബാക്കിയുണ്ട്​... സ്വന്തം ഗ്രൗണ്ടെന്ന ആനുകൂല്യം മുതലെടുത്ത്​ എതിരാളികളെ അസ്വസ്ഥരാക്കുന്നതിനും... രണ്ടോ മൂന്നോ മിനിറ്റ് നിശബ്ദത പാലിക്കലും മറ്റൊരു രാജ്യത്തോട്​ ആദരവും മാന്യതയും കാണിക്കുന്നതും ഏറെ ബുദ്ധിമുട്ടുള്ള കാര്യമല്ല. - മൈക്കൽ വോന്​ മറുപടിയായി ഒരാൾ ട്വിറ്ററിൽ കുറിച്ചു.

ഇംഗ്ലീഷ് ഫുട്ബാൾ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി മാറിയിരുന്നു ജർമ്മനിക്കെതിരെ നേടിയ 2-0-​െൻറ വിജയം. ഒരു പ്രധാന ടൂർണമെൻറിൽ ബദ്ധവൈരികളെ തോൽപ്പിക്കാനുള്ള ഇംഗ്ലണ്ടി​െൻറ 55 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഗാരെത്ത് സൗത്ത്ഗേറ്റി​െൻറ ടീമിനായി. 1966ൽ ഇതേ മൈതാനിയിൽ നടന്ന ലോകകപ്പ്​ ഫൈനലിലാണ്​ ഇംഗ്ലണ്ട്​ ഇതിന്​ മുമ്പ്​ ജർമനിയെ തോൽപ്പിച്ചിട്ടുള്ളത്​. 1996ലെ യൂറോ കപ്പ്​ സെമിയിൽ നിർണായക പെനാൽറ്റി മിസ്സ്​ ചെയ്​തതിന്​ വലിയ വില നൽകേണ്ടിവന്ന സൗത്ത്​ഗേറ്റിന് 25 വർഷങ്ങൾക്ക്​ ശേഷം​ കോച്ചി​െൻറ റോളിലെത്തി പഴയ ​കണക്ക്​ തീർക്കാനും സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:michael vaughanEuro Cup 2021English fans
News Summary - michael vaughan supports English fans booing German anthem at Euro
Next Story