Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീ സീസൺ സമനിലയിൽ അവസാനിപ്പിച്ച് മെസ്സിയും സംഘവും; ഇനി കളി മേജർ ലീഗ് സോക്കറിൽ

text_fields
bookmark_border
അവസാന സൗഹൃദമത്സരത്തിൽ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനോട് സമനില
messi 08979
cancel

ഫ്ലോറിഡ: യു.എസിലെ പ്രധാന ഫുട്ബാൾ ലീഗായ മേജർ ലീഗ് സോക്കർ മത്സരങ്ങൾ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിക്ക് സൗഹൃദ മത്സരത്തിൽ സമനില. അര്‍ജന്റീനന്‍ ക്ലബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനോട് 1-1നാണ് ഇന്‍റർമയാമി സമനില വഴങ്ങിയത്. മെസ്സിയും സുവാരസും ഇറങ്ങിയിട്ടും മയാമി ക്ലബിന് വിജയം കാണാനായില്ല. പ്രീസീസണിലെ അവസാന സൗഹൃദ മത്സരമായിരുന്നു ഇത്.

മത്സരത്തിന്‍റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. പലതവണ മയാമി നിര ​ഗോൾമുഖത്തേയ്ക്ക് എത്തിയെങ്കിലും ന്യൂവെല്‍സ് പ്രതിരോധത്തിൽ തട്ടി മടങ്ങി. 64ാം മിനിറ്റിലാണ് ന്യൂവെൽസ് പ്രതിരോധപ്പൂട്ട് പൊളിച്ച് ഷാനിഡർ ബോർഗെലിൻ ഇന്‍റർമയാമിക്കായി ഗോൾ നേടിയത്. എന്നാൽ, മത്സരം തീരാൻ ഏഴ് മിനിറ്റ് ശേഷിക്കെ ഫ്രാങ്കോ മാർട്ടിൻ ഡയസ് ന്യൂവെൽസിനെ ഒപ്പമെത്തിക്കുകയായിരുന്നു.


കഴിഞ്ഞ മത്സരത്തിൽ ഇന്റർ മയാമി ജപ്പാൻ ക്ലബായ വിസൽ കോബെയോട് തോറ്റിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലയണൽ മെസ്സിയെയും സംഘത്തെയും വീഴ്ത്തിയത്. 4-3 എന്ന സ്കോറിനായിരുന്നു ജപ്പാൻ ക്ലബിന്‍റെ ജയം. ഏഷ്യൻ ടൂറിൽ ഇന്റർ മയാമി സൗദി ക്ലബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നിവരോടും പരാജയപ്പെട്ടിരുന്നു. ഹോങ്കോങ് ഇലവനോട് മാത്രമാണ് ജയിക്കാനായത്.

മേജർ സോക്കർ ലീഗിൽ 22ന് റയൽ സാൾട്ട് ലേക്കിനെതിരെയാണ് ഇന്‍റർ മയാമിയുടെ ആദ്യ മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MIA 1-1 NOB Messi & Co end pre-season with draw
Next Story