അണ്ടർ 20 ലോകകപ്പ്: അർജന്റീനക്ക് വിജയത്തുടക്കം; ബ്രസീലിന് സമനില
text_fieldsഅർജന്റീനയുടെ ഇരട്ട ഗോൾ നേടിയ അലിയോ സാർകോ
സാന്റിയാഗോ: ചേട്ടൻമാരുടെ വഴിയെ ഫിഫ അണ്ടർ 20 ലോകകിരീടം തേടിയിറങ്ങിയ അർജന്റീന കൗമാരപ്പടക്ക് ജയത്തോടെ തുടക്കം.
ചിലി വേദിയാവുന്ന കൗമാര ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ക്യൂബൻ വലിയിൽ മൂന്ന് ഗോളുകൾ അടിച്ചുകയറ്റിയാണ് അർജന്റീനയുടെ വിജയം. ഗ്രൂപ്പ് ‘ഡി’യിൽ 3-1നായിരുന്നു അർജന്റീന കളി ജയിച്ചത്. ജർമൻ ബുണ്ടസ് ലിഗ ക്ലബ് ബയർലെവർകൂസൻ താരമായ അലിയോ സാർകോ ഇരട്ട ഗോളും, റിവർേപ്ലറ്റ് താരം ഇയാൻ മാർടിൻ സുബിയാബ്രെ ഒരു ഗോളും നേടി വിജയത്തിന് അടിത്തറ പാകി.
അതേസമയം, ‘ഗ്രൂപ്പ് സി’മത്സരത്തിൽ ബ്രസീലിനെ മെക്സികോ 2-2ന് സമിനലയിൽ തളച്ചു.
ഒക്ടോബർ 19 വരെ നീണ്ടു നിൽക്കുന്ന ഫിഫ കൗമാര ലോകകപ്പിൽ 24 ടീമുകളാണ് മാറ്റുരക്കുന്നത്. ചിലിയിലെ നാല് നഗരങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. 2023ൽ അർജന്റീനയിൽ നടന്ന യൂത്ത് ലോകകപ്പിൽ ഉറുഗ്വായ് ആയിരുന്നു ജേതാക്കൾ. ഫൈനലിൽ ഇറ്റലിയെ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

