Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചിറകിൽ മെസ്സി, മരിയ,...

ചിറകിൽ മെസ്സി, മരിയ, ഡി പോൾ; ദോഹയി​ലേക്ക്​ പറക്കാൻ മെസ്സിപ്പടക്ക് വിമാനമൊരുങ്ങി

text_fields
bookmark_border
messi team flight
cancel

ദോഹ: അർജൻറീനയുടെ മാത്രമല്ല, ലോകത്തിന്‍റെ തന്നെ താരങ്ങളാണ്​ ലയണൽ മെസ്സിയുടെ സംഘം. ബ്രസീലിനൊപ്പം ഏറ്റവും ഏറെ ആരാധകരുള്ള ടീം. അപ്പോൾ, ലോകകപ്പ്​ ഫുട്​ബാളിനായി ടീം ദോഹയിൽ പറന്നിറങ്ങു​മ്പോൾ അതിനുമൊരു തലയെടുപ്പു വേണം. നവംബർ 20ന്​ കിക്കോഫ്​ കുറിക്കുന്ന ലോകകപ്പിന്​ ഏതാനും ദിവസം മുമ്പായി തലസ്​ഥാനമായ ബ്വേനസ്​ ഐയ്​റിസിൽ നിന്നും സൂപ്പർതാരങ്ങളുമായി ദോഹയിലെത്തുന്നത്​ പ്രത്യേക വിമാനത്തിലാവും.

അർജൻറീന ദേശീയ പതാകയും ജഴ്​സിയു​മെല്ലാം കൊണ്ട്​ അലങ്കരിച്ച വിമാനത്തിന്‍റെ ചിറകിൽ സൂപ്പർ താരം ലയണൽ മെസ്സി, എയ്​ഞ്ചൽ ഡി മരിയ, ​റോഡ്രിഗോ ഡി പോൾ എന്നിവരുടെ ചിത്രങ്ങൾ. അർജൻറീന ദേശീയ എയർലൈൻ കമ്പനിയായ 'എയിറോലിനാസ് അർജൻറീന'യാണ്​ ദേശീയ ഫുട്​ബാൾ ടീമന്റെ ലോകകപ്പ്​ യാത്രക്കായി പ്രത്യേക വിമാനം സജ്ജമാക്കിയത്​.

'ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്​നം' എന്ന വാചകങ്ങൾ പതിപ്പിച്ച്​ ഒരു നാടിന്‍റെയും ലോകമെങ്ങുമുള്ള ആരാധകരുടെയുമെല്ലാം വികാരാം വിമാനത്തിന്റെ പുറത്ത്​ പകർത്തിയിരിക്കുന്നു. എയർബസ്​ എ 330 കൂറ്റൻ വിമാനത്തിലാവും മെസ്സി ഉൾപ്പെടെ 26 അംഗ ടീമും പരിശീലക സംഘവും ടീം സ്​റ്റാഫുമെല്ലാം ദോഹയിലേക്ക്​ പറക്കുന്നത്​. ഖത്തർ സർവകലാശാല ക്യാമ്പസിലാണ്​ ടീമിന്‍റെ താമസവും പരിശിലനവുമെല്ലാം ഒരുക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel Messiqatar world cup
News Summary - Messi's plane is ready to fly to Doha
Next Story