Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
messi maradona
cancel
Homechevron_rightSportschevron_rightFootballchevron_rightമറഡോണക്ക്​...

മറഡോണക്ക്​ ഓർമപ്പൂക്കളുമായി മെസ്സി

text_fields
bookmark_border

പാ​രി​സ്​: നീ​ല​ക്കു​പ്പാ​യ​ത്തി​ൽ പി​ൻ​ഗാ​മി​യാ​യി വാ​ഴ്​​ത്തു​ക​യും ഓ​രോ നീ​ക്ക​ത്തി​ലും പ​ഴ​യ ച​ടു​ല​ത​യു​ടെ ര​സ​ത​ന്ത്രം തി​ര​യു​ക​യും ചെ​യ്​​ത കാ​യി​ക ലോ​ക​ത്തി​നു മു​ന്നി​ൽ മ​റ​ഡോ​ണ​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ ഓ​ർ​മ​പ്പൂ​ക്ക​ളു​മാ​യി ല​യ​ണ​ൽ മെ​സ്സി. സ്​​പാ​നി​ഷ്​ മാ​ധ്യ​മ​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ മ​റ​ഡോ​ണ​യു​ടെ ഓ​ർ​മ​ക​ൾ മെ​സ്സി പ​ങ്കു​വെ​ച്ച​ത്.

'എ​ല്ലാം ഇ​ന്ന​ലെ ക​ഴി​ഞ്ഞ​പോ​ലെ തോ​ന്നു​ന്നു. ഒ​രു വ​ർ​ഷ​മാ​യെ​ന്ന​ത്​ വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല. അ​ദ്ദേ​ഹ​മി​ല്ലാ​തി​രു​ന്നി​ട്ടും അ​ർ​ജ​ൻ​റീ​ന വീ​ണ്ടും (കോ​പ അ​മേ​രി​ക്ക) ചാ​മ്പ്യ​ന്മാ​രാ​യി​രി​ക്കു​ന്നു. അ​ഭി​മു​ഖ​മാ​യോ അ​ഭി​പ്രാ​യം പ​റ​ഞ്ഞോ അ​ദ്ദേ​ഹം ടെ​ലി​വി​ഷ​നി​ൽ വ​രു​മെ​ന്നു എ​പ്പോ​ഴും തോ​ന്നും. പ​ര​സ്​​പ​​രം പ​ങ്കു​വെ​ച്ച മ​നോ​ഹ​ര സ്​​മ​ര​ണ​ക​ൾ എ​ന്നും മ​ന​സ്സു​നി​റ​ഞ്ഞ്​ ബാ​ക്കി​യാ​കും. അ​ദ്ദേ​ഹം കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത്​ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു'- മെ​സ്സി പ​റ​ഞ്ഞു.

ഫു​ട്​​ബാ​ളി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മെ​ന്ന്​ പ​ല​രും വി​ശ്വ​സി​ക്കു​ന്ന ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ വ്യാ​ഴാ​ഴ്​​ച ലോ​ക​മെ​ങ്ങും അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. അ​ർ​ജ​ൻ​റീ​ന​യി​ൽ ക്ല​ബ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഒ​രു മി​നി​റ്റ്​ മൗ​നാ​ച​ര​ണം ന​ട​ത്തി.

ഏ​റെ​കാ​ലം പ​ന്തു​ത​ട്ടി​യ നേ​പി​ൾ​സി​ൽ ര​ണ്ടു പ്ര​തി​മ​ക​ളാ​ണ്​ മ​റ​ഡോ​ണ​യു​ടെ പേ​രി​ൽ ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ അ​വ​സാ​നം ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ 60ാം വ​യ​സ്സി​ലാ​യി​രു​ന്നു മ​റ​ഡോ​ണ​യു​ടെ വി​യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diego Maradona
News Summary - Messi with memory of Maradona
Next Story