Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ ടോപ്-10...

ഫിഫ ടോപ്-10 ടീമുകൾക്കെതിരെ കൂടുതൽ ഗോളടിച്ചതാര്- മെസ്സിയോ റൊ​ണാൾഡോയോ?

text_fields
bookmark_border
ഫിഫ ടോപ്-10 ടീമുകൾക്കെതിരെ കൂടുതൽ ഗോളടിച്ചതാര്- മെസ്സിയോ റൊ​ണാൾഡോയോ?
cancel

ഖത്തർ ലോകകപ്പ് കിരീട വിജയത്തിന്റെ ആഘോഷത്തിലാണ് അർജന്റീനയിപ്പോഴും. യൂറോപാകട്ടെ, യൂറോ യോഗ്യത ഉറപ്പാക്കാനുള്ള തീപാറും പോരാട്ടങ്ങളിലും. കുറസാവോക്കെതിരെ സൗഹൃദ മത്സരത്തിനിറങ്ങിയ മെസ്സി കഴിഞ്ഞ ദിവസം രാജ്യത്തിനായി 100 ഗോൾ പിന്നിട്ടിരുന്നു. ഹാട്രിക് നേടിയാണ് മെസ്സി ചരിത്ര നേട്ടത്തിലേക്ക് പന്തടിച്ചുകയറിയത്. ലക്സംബർഗി​നെതിരായ മത്സരത്തിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ ഡബ്ളും നേടി. രാജ്യാന്തര ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോയാണ് ബഹുദൂരം മുന്നിൽ- 122. ഇറാന്റെ ഇതിഹാസ താരം അലി ദായ് 109 അടിച്ച് രണ്ടാമത് നിൽക്കുമ്പോൾ മെസ്സി മൂന്നാമതാണ്- 102.

ഓരോ ഗോളും ആഘോഷമാകുമ്പോഴും അവ ആർക്കെതിരെ കുറിച്ചതാണെന്ന അപൂർവ ചോദ്യവും ബാക്കി നിൽക്കുന്നുണ്ട്. നിലവിൽ ​ഫിഫ റാങ്കിങ്ങിൽ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോർച്ചുഗൽ, സ്​പെയിൻ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ. ഒന്നും രണ്ടും സ്ഥാനത്ത് ലാറ്റിൻ അമേരിക്കയും മറ്റെല്ലാം യൂറോപും.

സൂപർ താരങ്ങളിൽ മെസ്സി ആദ്യ 10ലെ ടീമുകൾക്കെതിരെ കുറിച്ചത് 15 ഗോളുകളാണ്- ബ്രസീൽ (അഞ്ച്), ഫ്രാൻസ് (മൂന്ന്), ക്രൊയേഷ്യ (മൂന്ന്), സ്​പെയിൻ (രണ്ട്), നെതർലൻഡ്സ് (ഒന്ന്) എന്നിങ്ങനെ. ക്രിസ്റ്റ്യാനോയാകട്ടെ, ഇവക്കെതിരെ നേടിയത് 14ഉം- നെതർലൻഡ്സ് (നാല്), ബെൽജിയം (മൂന്ന്), സ്​പെയിൻ (മൂന്ന്), ഫ്രാൻസ് (രണ്ട്), അർജന്റീന (ഒന്ന്), ക്രൊയേഷ്യ (ഒന്ന്) എന്നിങ്ങനെയാണത്.

ലോക ഒന്നാം റാങ്കുകാരായ ബ്രസീലിനെതിരെയാണ് മെസ്സി കൂടുതൽ ഗോളുകൾ നേടിയതെന്നതാണ് കൗതുകം. എന്നാൽ, ഡച്ചുപടയാണ് ക്രിസ്റ്റ്യാനോയുടെ പട്ടികയിൽ ഒന്നാമത്. ഫ്രാൻസ്, നെതർലൻഡ്സ്, ക്രൊയേഷ്യ, സ്​പെയിൻ ടീമുകൾക്കെതിരെ ഇരുവരും ഗോൾ നേടിയിട്ടുണ്ട്. നാലു ​ടീമുകൾ മൊത്തം വഴങ്ങിയത് 19 ഗോളുകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldoLionel MessiMalayalam Sports NewsGoals
News Summary - Messi vs Ronaldo: Who has scored more goals against top-10 international teams?
Next Story