Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right19ാം ഗോളുമായി മെസ്സി;...

19ാം ഗോളുമായി മെസ്സി; സെവിയ്യയെ തുരത്തി ബാഴ്​സ

text_fields
bookmark_border
19ാം ഗോളുമായി മെസ്സി; സെവിയ്യയെ തുരത്തി ബാഴ്​സ
cancel

മഡ്രിഡ്​: കോപ്പ ഡെൽറേയി​ൽ 2-0ത്തിനേറ്റ തോൽവിക്ക്​ സെവിയ്യയുടെ തട്ടകത്തിൽകയറി ബാഴ്​സലോണ കണക്കുതീർത്തു. ഒസ്​മാനെ ഡെംബലെയുടെയും ലയണൽ മെസ്സിയുടേയും ഗോളുകൾക്ക്​ മറുപടിയില്ലാതെ സെവിയ്യ പരാജയം സമ്മതിക്കുകയായിരുന്നു. ജയത്തോടെ 25 മത്സരങ്ങളിൽ നിന്നും 53 പോയന്‍റുമായി ലാലിഗയിൽ ബാഴ്​സ രണ്ടാം സ്ഥാനത്തേക്ക്​ കയറി.

23 മത്സരങ്ങളിൽ നിന്നും അത്​ലറ്റികോ മഡ്രിഡിന്​ 55 പോയന്‍റുള്ളപ്പോൾ 24 മത്സരങ്ങളിൽ നിന്നും 52 പോയന്‍റാണ്​ റയൽ മഡ്രിഡിന്‍റെ പക്കലുള്ളത്​. മാർച്ച്​ നാലിന്​ കോപ്പ ഡെൽറേയി​ൽ രണ്ടാംപാദത്തിൽ സെവിയ്യയെ നേരിടാനൊരുങ്ങുന്ന ബാഴ്​സക്ക് വിജയം ​ഉത്തേജനമാകും.


ആസൂത്രിതവും മിന്നൽ വേഗതയിലുമുള്ള മുന്നേറ്റങ്ങളിലൂടെ സെവിയ്യ ഗോൾമുഖത്ത് നിരന്തര​ സമ്മർദ്ദം തീർത്താണ്​ ബാഴ്​സ വിജയക്കൊടി നാട്ടിയത്​. 29ാം മിനുറ്റിൽ ഡെംബലെയുടെ ഗോളിലൂടെ മുന്നിലെത്തിയ ബാഴ്​സക്ക്​ നിറച്ചാർത്തായി 85ാം മിനുറ്റിലാണ്​ മെസ്സിയുടെ ഗോളെത്തിയത്​. സീസണിൽ 19 ഗോളുകളുമായി മെസ്സിയാണ്​ ഗോൾവേട്ടക്കാരിൽ മുന്നിൽ​. 16 ഗോളുകളുമായി മുൻ സഹതാരം ലൂയിസ്​ സുവാരസാണ്​ രണ്ടാമത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SevillaLionel MessiBarcelona
Next Story