Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോദിക്ക് പിറന്നാൾ...

മോദിക്ക് പിറന്നാൾ സമ്മാനവുമായി മെസ്സി; ഖത്തർ ലോകകപ്പിൽ അണിഞ്ഞ ജഴ്സി ഒപ്പിട്ടയച്ച് അർജന്റീന ഇതിഹാസം

text_fields
bookmark_border
lionel messi narendra modi
cancel
camera_alt

മെസ്സിയുടെ ഒപ്പിട്ട ജഴ്സി

Listen to this Article

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ സമ്മാനവുമായി ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി. സെപ്റ്റംബർ 17ന് 75ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് 2022 ​ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സി അണിഞ്ഞ അർജന്റീന ജഴ്സിയാണ് തന്റെ ഒപ്പോടുകൂടി സമ്മാനമായി അയച്ചു നൽകിയത്.

ഡിസംബറിൽ മെസ്സിയുടെ ഇന്ത്യൻ പര്യടനവും പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയും മുന്നിൽ നിൽക്കെയാണ് ലോകഫുട്ബാളിലെ ഇതിഹാസം ലോകകപ്പിൽ അണിഞ്ഞ ജഴ്സി കൈയൊപ്പ് ചാർത്തി സമ്മാനിക്കുന്നത്. ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സിയും ഇന്റർമിയാമിയിലെ സഹതാരങ്ങളും ഇന്ത്യൻ പര്യടനത്തിനായി എത്തുന്നത്. കൊൽക്കത്ത, ന്യൂഡൽഹി, മുംബൈ നഗരങ്ങൾ സന്ദർശിക്കുന്ന മെസ്സി ഡിസംബർ 15ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ചയും നടത്തുന്നുണ്ട്.

75ാം പിറന്നാൾ സമ്മാനമായി കൈയൊപ്പ് ചാർത്തിയ ജഴ്സി അയച്ചതായി മെസ്സിയുടെ ഇന്ത്യൻ പര്യടനത്തിന് ചുക്കാൻ പിടിക്കുന്ന സതാദ്രു ദത്ത വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.

ഡിസംബറിലെ പര്യടനത്തിൽ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം, മുംബൈ വാംഖഡെ, ന്യൂഡൽഹി ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം എന്നിവടങ്ങളിൽ വിവിധ പരിപാടികളിൽ പ​ങ്കെടുക്കും.

വർഷാവസാനത്തിലെ പര്യടനത്തിന് മുമ്പായി അർജന്റീന ടീം കേരളത്തിലെത്തിയ സൗഹൃദ മത്സരവും കളിക്കുന്നുണ്ട്. നവംബർ 10നും 18നുമിടയിൽ കേരളത്തിലെത്തുമെന്നാണ് അർജന്റീന ഫെഡറേഷൻ അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArgentinaindia TourLionel MessiFootball Newsindian footbalFifa World cup 2022
News Summary - Messi Sends His Signed FIFA World Cup Jersey For PM Modi's 75th Birthday Ahead Of India Tour
Next Story