Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് റെക്കോഡുകൾ കൂടി സ്വന്തമാക്കി മെസ്സി; മറികടന്നത് ക്രിസ്റ്റ്യാനോ, കരീം ബെൻസേമ എന്നിവരെ

text_fields
bookmark_border
രണ്ട് റെക്കോഡുകൾ കൂടി സ്വന്തമാക്കി മെസ്സി; മറികടന്നത് ക്രിസ്റ്റ്യാനോ, കരീം ബെൻസേമ എന്നിവരെ
cancel

ചാമ്പ്യൻസ് ലീഗിൽ രണ്ട് റെക്കോഡുകൾ കൂടി സ്വന്തം പേരിലാക്കി പി.എസ്.ജി സൂപ്പർതാരം ലയണൽ മെസ്സി. മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും റയൽ മാ​ഡ്രിഡ് സൂപ്പർ സ്ട്രൈക്കർ കരീം​ ബെൻസേമയെയുമാണ് അർജന്റീനക്കാരൻ മറികടന്നത്. മക്കാബി ഹൈഫക്കെതിരെ പി.എസ്.ജി ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ച കളിയിൽ ആദ്യ ഗോൾ മെസ്സിയുടെ വകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ഗോൾ നേടുന്ന താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് ഇതോടെ മെസ്സി സ്വന്തം പേരിലാക്കിയത്. 39 വ്യത്യസ്ത ക്ലബുകൾക്കെതിരെയാണ് ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ താരം വലകുലുക്കിയത്. ഇതുവരെ 38 ഗോൾ നേടി റൊണാൾഡോക്കൊപ്പമായിരുന്നു മെസ്സിയുടെ സ്ഥാനം.

2005-06 സീസൺ മുതൽ തുടർച്ചയായ 18 സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനായും മെസ്സി മാറി. 17 സീസണുകളിൽ ഗോളടിച്ച റയൽ മാഡ്രിഡ് സൂപ്പർ താരം കരീം ബെൻസേമയെയാണ് മറികടന്ന്. ബെൻസേമ ഇത്തവണയും ചാമ്പ്യൻസ്‍ ലീഗിൽ ഇറങ്ങുന്നതിനാൽ ഗോളടിച്ചാൽ മെസ്സിക്കൊപ്പമെത്താൻ അവസരമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Messi owns two more records; Surpassing Cristiano and Karim Benzema
Next Story