Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പി.എസ്.ജിയിൽ മെസ്സി അരങ്ങേറ്റത്തിന് കാത്തിരിക്കണം
text_fieldsbookmark_border
പാരിസ്: ബാഴ്സ വിട്ട് പി.എസ്.ജിയിലെത്തിയ സൂപർ താരം ലയണൽ മെസ്സിക്ക് പുതിയ ജഴ്സിയിൽ അരങ്ങേറ്റത്തിന് കാത്തിരിക്കണം. ബ്രെസ്റ്റിനെതിരായ ലീഗ് വൺ മത്സരത്തിന് ടീം പ്രഖ്യാപിച്ച കോച്ച് മൊറീസിയോ പൊച്ചെറ്റിനോ മെസ്സിയെയും നെയ്മറെയും മാറ്റിനിർത്തി. അർജന്‍റീനയുടെ ലിയാൻഡ്രോ പരേഡെസും പുറത്താണ്. കോപ അമേരിക്ക ഫൈനൽ കളിച്ച അർജന്‍റീന- ബ്രസീൽ ടീമംഗങ്ങൾ പി.എസ്.ജിക്കൊപ്പം പ്രീസീസൺ മത്സരങ്ങളിൽ ഇറങ്ങിയിരുന്നില്ല.
അടുത്തയാഴ്ച പി.എസ്.ജിയുടെ മത്സരത്തിൽ മെസ്സി ഇറങ്ങുമെന്നാണ് സൂചന. അേത സമയം, സെർജിയോ റികോക്കു പകരം ഇറ്റലിയിൽനിന്നെത്തിയ ഗോൾകീപർ ഗിയാൻലൂജി ഡോണറുമ്മ കളിച്ചേക്കും.
Next Story
