Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപൊട്ടിക്കരഞ്ഞ്​...

പൊട്ടിക്കരഞ്ഞ്​ നെയ്​മർ; ചേർത്തുപിടിച്ച്​ മെസ്സി VIDEO

text_fields
bookmark_border
പൊട്ടിക്കരഞ്ഞ്​ നെയ്​മർ; ചേർത്തുപിടിച്ച്​ മെസ്സി VIDEO
cancel

മാറക്കാനയിൽ ചരിത്ര നിയോഗവുമായി അർജന്‍റീന മൈതാനം വലം വെക്കു​േമ്പാൾ ബ്രസീലിന്‍റെ സൂപ്പർ താരം നെയ്​മർ ​ൈമതാനത്ത്​ വിതുമ്പലടക്കാനാകാതെ ഏങ്ങിക്കരയുകയായിരുന്നു. ഫൈനലിലെ തോൽവികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സിയെത്തി ​നെയ്​മറെ ചേർത്തുപിടിച്ചു. ഇരുവരും പുണർന്നുനിൽക്കുന്ന ദൃശ്യം ലാറ്റിന അമേരിക്കൻ ഫുട്​ബാളിന്‍റെ ​പ്രതീകമായി തലമുറകളോളം നിൽക്കും. ടീമംഗങ്ങൾ കപ്പുമായി ആഘോഷിക്കു​േമ്പാഴായിരുന്നു മെസ്സി നെയ്​മർക്ക്​ അരികിലെത്തിയത്​.

ബാഴ്​സലോണയിൽ ഒരുമിച്ച്​ ഏറെക്കാലം പന്തുതട്ടിയ മെസ്സിയും നെയ്​മറും ഉറ്റ സുഹൃത്തുകളാണ്​. മത്സരത്തിന്​ മുമ്പ്​ ഇരുവരും സൗഹൃദം പങ്കുവെക്കുകയും ചെയ്​തിരുന്നു. മത്സരത്തിന്​ മുമ്പ്​ നെയ്​മർ പറഞ്ഞതിങ്ങനെ: ''എപ്പോഴും പറയുംപോലെ ഞാൻ കണ്ടതിൽ വെച്ച്​ ഏറ്റവും മികച്ച കളിക്കാരനാണ്​ മെസ്സി. എന്‍റെ നല്ല സുഹൃത്ത്​ കൂടിയാണ്​. എന്നാൽ ഞങ്ങളിപ്പോൾ ഫൈനലിലാണ്​. ഞങ്ങൾ എതിരാളികൾ കൂടിയാണ്​. എനിക്ക്​ ഈ കിരീടം ലഭിച്ചേ മതിയാകൂ. ഇത്​ എന്‍റെ ആദ്യ കോപ അമേരിക്ക കിരീടമാകും ഇത്​. വർഷങ്ങളായി ബ്രസീലില്ലാത്ത ടൂർണമെന്‍റുകളിൽ ഞാൻ മെസ്സിക്കായി ആർപ്പുവിളിച്ചിട്ടുണ്ട്​. 2014 ലോകകപ്പ്​ ഫൈനൽ ജർമനിയെ നേരിട്ടപ്പോൾ ഞാൻ അർജന്‍റീനയുടെ വിജയമായിരുന്നു ആഗ്രഹിച്ചത്''.

ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്​ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ്​ അർജന്‍റീനയുടെ വിധി മാറ്റി മറിച്ചത്​​. ഡി പോളിന്‍റെ സുന്ദരമായ പാസ്​ ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത്​ ചിപ്പ്​ ചെയ്​ത്​ വലയിലേക്ക്​ തിരിച്ചുവിടുകയായിരുന്നു. പന്ത്​ വലയിലേക്ക്​ താഴ്ന്നിറങ്ങു​േമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്​സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.

രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ്​ ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തിൽ വട്ടമിട്ട അർജന്‍റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റിൽ റിച്ചാൽസൺ കാനറികൾക്കായി വലകുലുക്കിയെങ്കിലും ഓഫ്​ സൈഡ്​ പതാക ഉയർന്നതോടെ ആരവങ്ങളൊതുങ്ങി. 87ാം മിനിറ്റിൽ ഗബ്രിയേൽ ബർബോസയുടെ തകർപ്പൻ വോളി അർജന്‍റീനയുടെ ഗോൾകീപ്പർ എമി മാർട്ടിനസ്​ തടുത്തിട്ടു. 88ാം മിനിറ്റിൽ ഒറ്റക്ക്​ പന്തുമായി മു​േന്നറിയ ലണയൽ മെസ്സി സുന്ദരമായ സുവർണാവസരം കളഞ്ഞുകുളിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NeymarLionel MessiEuro Copa
News Summary - Messi hugged by sobbing Neymar in moment of respect after Argentina's Copa America triumph
Next Story