ലോകകപ്പിന് ശേഷം വിരമിക്കുമോ...? തലപുകച്ച് മെസ്സി
text_fieldsബ്വേനസ് എയ്റിസ്: ലോകകപ്പിനുശേഷം ദേശീയ ടീമിൽനിന്നുള്ള വിരമിക്കലിനെ കുറിച്ച് ആലോചിക്കുമെന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ലോകകപ്പ് യോഗ്യത റൗണ്ടിൽ വെനിസ്വേലയെ 3-0ത്തിന് തോൽപിച്ചതിനുശേഷമാണ് മെസ്സി ഇക്കാര്യം പറഞ്ഞത്.
'ലോകകപ്പിനുശേഷം എന്താവുമെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ, ഞാൻ അതേകുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ലോകകപ്പിനുശേഷം അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം' -മെസ്സി പറഞ്ഞു. ലോകകപ്പിന് നേരത്തേ യോഗ്യത ഉറപ്പാക്കിയ അർജന്റീനക്കായി വെനിസ്വേലക്കെതിരെ നികോ ഗോൺസാലസ്, എയ്ഞ്ചൽ ഡിമരിയ, മെസ്സി എന്നിവരാണ് സ്കോർ ചെയ്തത്. ദക്ഷിണ അമേരിക്കയിൽനിന്ന് ബ്രസീൽ, എക്വഡോർ, ഉറുഗ്വായ് ടീമുകളും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

