പറക്കും ഹെഡ്ഡർ ഗോളുമായി മെസ്സിയുടെ ഗോൾഡൻ ബൂട്ട് ആഘോഷം; ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം
text_fieldsലയണൽ മെസ്സി ഹെഡ്ഡറിലൂടെ ഗോൾ നേടുന്നു
ന്യൂയോർക്ക്: എം.എൽ.എസ് ലീഗിൽ 29 ഗോളുമായി സീസണിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ കളത്തിലിറങ്ങിയ മെസ്സിയുടെ പറക്കും ഗോളടി ആഘോഷം.
മൂന്ന് റൗണ്ടുകളിലായി നടക്കുന്ന എം.എൽ.എസ് കപ്പ് േപ്ല ഓഫിലെ ആദ്യ മത്സരത്തിൽ നാഷ് വില്ലെക്കെതിരെ ഇന്റർ മയാമി 3-1ന് ജയിച്ചപ്പോൾ രണ്ട് ഗോളുമായി ലയണൽ മെസ്സി പതിവു സ്റ്റൈലിൽ നിറഞ്ഞാടി. കളിയുടെ 19ാം മിനിറ്റിൽ മെസ്സിയുടെ കുതിപ്പിലൂടെ ലഭിച്ച മുന്നേറ്റം, സുവാരസിലൂടെ ക്രോസായി പോസ്റ്റിലെത്തിയപ്പോൾ മനോഹരമായ ഹെഡ്ഡറിലൂടെ വലയിലാക്കിയാണ് മെസ്സി ആദ്യ ഗോൾ നേടിയത്.
രണ്ടാം പകുതിയിലെ 62ാം മിനിറ്റിൽ ഇന്റർമയാമിയുടെ രണ്ടാം ഗോളും പിറന്നു. മെസ്സിയുടെ ടച്ചി, ഗോൾ ലൈനിൽ നിന്നും ഇയാൻ ഫ്രേ നൽകിയ ക്രോസിൽ ടാഡിയോ അലെൻഡെ മറ്റൊരു ഹെഡ്ഡറിലൂടെയാണ് സ്കോർ ചെയ്തതത്.
കളി ഇഞ്ചുറി ടൈമിലെത്തിയപ്പോൾ മെസ്സി രണ്ടാം ഗോൾ നേടി. ബോക്സിനുള്ളിൽ നിന്നും ഗോൾ കീപ്പർ കൈവിട്ട പന്തിനെ, അനായാസം വലയിലേക്ക് തട്ടിയിട്ടായിരുന്നു ഇത്തവണ സ്കോർ ചെയ്തത്.
മൂന്ന് ഗോളിന് ഇന്റർമയാമി ലീഡ് പിടിച്ചതിനു പിന്നാലെ, ഇഞ്ചുറി ടൈമിലെ 11ാം മിനിറ്റിൽ കിടിലനൊരു ഫ്രീകിക്ക് ഗോളിൽ നാഷ് വില്ലെ ആശ്വാസം കുറിച്ചു. മൂന്ന് റൗണ്ടുകളിലായാണ് േപ്ല ഓഫ്.
േപ്ല ഓഫിൽ ബൂട്ട് കെട്ടും മുമ്പ് തന്നെ എം.എൽ.എസ് സീസണിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ലയണൽ മെസ്സി ഏറ്റുവാങ്ങിയിരുന്നു. 2023ൽ ക്ലബിലെത്തിയ ശേഷം ആദ്യമായാണ് മെസ്സി ലീഗ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്നത്. ലീഗിൽ 29 ഗോളുകളാണ് താരം നേടിയത്. എം.എൽ.എസ് റെഗുലർ സീസൺ ഒക്ടോബർ 18ന് സമാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോയന്റ് നിലയിലെ മുൻനിരക്കാരായ ഒമ്പത് ടീമുകൾ കളിക്കുന്ന േപ്ലഓഫ് സീസൺ ആരംഭിക്കുന്നത്.
അതേസമയം, കലണ്ടർ വർഷത്തിൽ എം.എൽ.എസ് ക്ലബിനൊപ്പം ഏറ്റവും കുടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡുമായി മെസ്സി കുതിപ്പ് തുടരുന്നു. ലീഗും, ഇതര ടൂർണമെന്റുകളും ഉൾപ്പെടെ ഈ കലണ്ടർ വർഷത്തെ ഇതുവരെയുള്ള ഗോൾ നേട്ടം 39 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

