Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightടീം വിടാൻ ഉറച്ച്​...

ടീം വിടാൻ ഉറച്ച്​ മെസ്സി; വൈദ്യപരിശോധനക്ക്​ ഹാജരായില്ല

text_fields
bookmark_border
ടീം വിടാൻ ഉറച്ച്​ മെസ്സി; വൈദ്യപരിശോധനക്ക്​ ഹാജരായില്ല
cancel

ബാഴ്​സലോണ: ടീം വി​ട്ടേക്കുമെന്ന അഭ്യൂഹങ്ങൾ കനക്കുന്നതിനിടെ പ്രീസീസൺ വൈദ്യ​പരിശോധന ബഹിഷ്​കരിച്ച്​ ലയണൽ മെസ്സി. പുതിയ പരിശീലകൻ റെണാൾഡ്​ കോമാന്​ കീഴിൽ നാളെ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ്​ റി​േപാർട്ട്​.

സീസണിൽ ബാഴ്​സ ഒഴിവാക്കാൻ സാധ്യത കൽപിക്കപ്പെടുന്ന ലൂയി സുവാരസും അർതുറോ വിദാലും പരിശോധനക്ക്​ എത്തിയിരുന്നു. ടീം വിടാന്‍ തന്നെയാണ് മെസി തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്.

ടീം മാനേജ്മെൻറിനോട് മാത്രമല്ല, പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായും ഒത്തുപോകാനാകില്ലെന്നാണ് സ്ഥിതി. ക്ലബ്​ വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങൾ എത്രയും പെ​ട്ടെന്ന്​ പൂർത്തീകരിക്കാനാണ്​ മെസ്സി താൽപര്യപ്പെടുന്നത്​.

സീസൺ അവസാനിച്ചതോടെ ക്ലബ്​ വിടാൻ അനുമതിയുണ്ടെന്ന വ്യവസഥ നിലനിൽക്കുന്നുവെന്ന്​ മെസ്സി പറയു​േമ്പാൾ, ഇതി​െൻറ കാലാവധി ജൂൺ 10ന്​ അവസാനിച്ചെന്നാണ്​ ബാഴ്​സലോണയുടെ നിലപാട്​. ഇൗ നിബന്ധനയുടെ​ പേരിലാണ്​ ക്ലബും താരവും തമ്മിൽ തർക്കം നിലനിൽക്കുന്നത്.

എന്നാല്‍ ബാഴ്‌സലോണ മാനേജ്‌മെൻറ്​ മെസ്സിയുടെ ആവശ്യം അംഗീകരിക്കുന്നില്ല. ക്ലബ്ബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് മാനേജ്‌മെൻറ്​ അറിയിക്കുന്നത്. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ കരാറിലുള്ള വ്യവസ്​ഥകൾക്ക്​ ആഗസ്​റ്റ്​ അവസാനം വരെ സാധുതയുണ്ടെന്നാണ്​ മെസ്സിയുടെ അഭിഭാഷകർ വാദിക്കുന്നത്​.

കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ മെസ്സി ടീം വിടാൻ താൽപര്യം മാനേജ്​മെൻറിനെ അറിയിച്ചത്​. മുൻ ബാഴ്​സലോണ കോച്ചായ പെപ്​ ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബായ മാഞ്ചസ്​റ്റർ സിറ്റിയിലേക്കാകും അർജൻറീന ഇതിഹാസം ചേക്കേറുകയെന്നാണ് പ്രബലമായ​ റിപ്പോർട്ടുകൾ. ഇതിൻെറ ഭാഗമായാണ്​ മെസ്സിയുടെ പിതാവ്​ ഇംഗ്ലണ്ടിൽ എത്തിയതെന്നാണ്​ സൂചന.

ഇതിനിടെ സിറ്റിയെ കൂടാതെ മെസ്സിയെ സ്വന്തമാക്കാനായി പി.എസ്​.ജി, യുവൻറസ്​, ഇൻറർ മിലാൻ, മാഞ്ചസ്​റ്റർ യുനൈറ്റഡ്​ എന്നീ ടീമുകളും വലവിരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFC Barcelona
Next Story