Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒരു ക്ലബ്ബിനായി 643...

ഒരു ക്ലബ്ബിനായി 643 ഗോളുകൾ!; മെസ്സി പെലെയുടെ റെക്കോർഡിനൊപ്പം

text_fields
bookmark_border
ഒരു ക്ലബ്ബിനായി 643 ഗോളുകൾ!; മെസ്സി പെലെയുടെ റെക്കോർഡിനൊപ്പം
cancel

വലസിയക്കെതിരെ ശനിയാഴ്ച നേടിയ ഹെഡർഗോളോടെ ലയണൽ മെസ്സി മറ്റൊരു റെക്കോർഡ്​ കൂടി കുറിച്ചു. ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡിനൊപ്പം മെസിയെത്തി.

സാ​േന്‍റാസിന്​ വേണ്ടി പെലെ അടിച്ചുകൂട്ടിയത്​ 643 ഗോളുകളാണ്​. ബാഴ്​സലോണക്കായി മെസ്സി കുറിച്ചതും 643 ഗോളുകൾ. പെലെ ഇത്രയും ഗോളുകൾ നേടാൻ 665 മത്സരങ്ങൾ എടുത്തപ്പോൾ മെസ്സി 748 മത്സരങ്ങൾ എടുത്തു.

തൻെറ റെക്കോർഡിനൊപ്പമെത്തിയ മെസ്സിയെ പെലെ അഭിനന്ദിച്ചു. വലസിയക്കെതിരായ ബാഴ്​സലോണയുടെ മത്സരം ഇന്നലെ 2-2ന്​ സമനിലയിൽ കലാശിച്ചിരുന്നു. ആദ്യ പകുതി അവസാനിരിക്കവേ വീണുകിട്ടിയ പെനൽറ്റിയെടുക്കാനെത്തിയ മെസ്സിക്ക്​ പിഴച്ചു. മെസ്സിയുടെ കിക്ക്​ ഗോൾകീപ്പർ ജോമി ഡൊമിനിക്ക്​ തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലൂടെ ജോർഡി ആൽബ വീണ്ടെടുത്ത പന്ത്​ മെസ്സി ഹെഡറിലൂടെ വലക്കുള്ളിലാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeleLionel MessiFC Barcelona
Next Story