മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
text_fieldsക്ലബ്ബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്റര്‍ മയാമി പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗ് ജേതാക്കളും ഫ്രഞ്ച് വമ്പന്‍മാരുമായ പി.എസ്.ജിയോടായിരുന്നു ടീമിന്റെ പരാജയം. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് പി.എസ്.ജി മയാമിയെ തകര്‍ത്തത്. മത്സരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മെസ്സിയെ ട്രോളിക്കൊണ്ടുള്ള നിരവധി പോസ്റ്റുകളും നിറഞ്ഞു. മെസ്സിയുടെ പ്രതാപകാലം കഴിഞ്ഞെന്നായിരുന്നു പല പോസ്റ്റുകളിലുമുണ്ടായിരുന്നത്. എന്നാൽ ഇതിന് പിന്നാലെ മെസ്സിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുൻ സ്വീഡൻ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മെസ്സിയെ ചോദ്യം ചെയ്യുന്നവരെ സ്ലാട്ടൻ വിമർശിച്ചു, അദ്ദേഹം ഒപ്പമുണ്ടായിരുന്ന കളിക്കാരുടെ നിലവാരവും അദ്ദേഹം അവതരിപ്പിക്കുന്ന ലീഗിന്റെ നിലവാരവും വളരെ താഴ്ന്നതാണെന്ന് പറഞ്ഞു. മെസ്സി ഇപ്പോഴും നല്ല കളിക്കാരനാണെന്നും പക്ഷേ മയാമിയിലെ സഹകളിക്കാർ നിലവാരമില്ലാത്തവരുമാണെന്നായിരുന്നു ഇബ്രാഹിമോവിച്ച് പറഞ്ഞത്.
"മെസ്സിയുടെ തോൽവിയോ? ഇല്ല, തോൽവിയെക്കുറിച്ച് അയാളുടെ തെറ്റാണെന്ന് കരുതി സംസാരിക്കരുത്. ലിയോ മെസ്സി തോറ്റിട്ടില്ല , ഇന്റർ മിയാമി തോറ്റു. മെസ്സി കളിക്കുന്നത് സഹതാരങ്ങളോടല്ല, പ്രതിമകളോടാണ്. സിമന്റ് ചാക്കുകൾ ചുമക്കുന്നതുപോലെ ഓടുന്ന കളിക്കാരാണ് അദ്ദേഹത്തിന് ചുറ്റും. ഒരു യഥാർത്ഥ ടീമിൽ, ഏത് വലിയ ടീമിലും, നിങ്ങൾ യഥാർത്ഥ സിംഹത്തെ കാണും. മെസ്സി കളിക്കുന്നത് കളിയെ സ്നേഹിക്കുന്നതുകൊണ്ടാണ്. കാരണം 99 ശതമാനം കളിക്കാർക്കും കഴിയാത്തത് അദ്ദേഹത്തിന് ഇപ്പോഴും ചെയ്യാൻ കഴിയും. പരിശീലകരില്ല, താരങ്ങളില്ല, പന്തില്ലാതെ എങ്ങനെ നീങ്ങണമെന്ന് അറിയുന്ന കളിക്കാർ പോലുമില്ല'' ഇബ്രാഹീമോവിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

