Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയുടെ ഗോൾ വാറിൽ...

മെസ്സിയുടെ ഗോൾ വാറിൽ കുടുങ്ങി; അർജൻറീനക്ക്​ സമനില

text_fields
bookmark_border
മെസ്സിയുടെ ഗോൾ വാറിൽ കുടുങ്ങി; അർജൻറീനക്ക്​ സമനില
cancel

ബ്വോനസ്​ ​ഐറിസ്​: ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ അപരാജിത കുതിപ്പ്​ തുടർന്ന്​ അർജൻറീന. ബോക്ക ജൂനിയേഴ്സി​െൻറ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അർജൻറീന​ പാരഗ്വായുമായി 1-1ന്​ സമനിലയിൽ കുരുങ്ങി.

ക്യാപ്റ്റൻ ലയണൽ മെസിയടക്കമുള്ള കളിക്കാർക്ക്​ പരിക്കേറ്റതി​െൻറ ആശങ്കയിലായിരുന്നു അ‍ർജൻറീന. ലാ ലിഗയിലെ അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസിയുടെ പരിക്ക് പൂർണമായും ഭേദമായിരുന്നില്ല.

ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മൂന്നാം ജയം തേടി അർജൻറീനയും രണ്ടാം ജയത്തിനായി പരാഗ്വായ്​യും ബൂട്ടണിഞ്ഞു. 21ാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച്​ എയ്​ഞ്ചൽ റൊമേറോയുടെ ​പെനാൽറ്റിയിലൂടെ സന്ദർശകർ ലീഡ്​ നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ നികോളസ്​ ഗോൺസാലസ്​ ഹെഡർ ഗോളിലൂടെ അർജൻറീനയെ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ജിയോവനി ലോ സെൽസോയുടെ കോർണർ കിക്കാണ്​ ഗോളിന്​ വഴിയൊരുക്കിയത്​​. താരത്തി​െൻറ ആദ്യ അന്താരാഷ്​ട്ര ഗോളായിരുന്നു ഇത്​.

പിറകിൽ പോയ ശേഷം മത്സരത്തിൽ അർജൻറീന ഉഗ്രൻ തിരിച്ചു വരവ്​ നടത്തി മത്സരത്തിൽ ആധിപത്യം സ്​ഥാപിക്കുന്ന കാഴ്​ചയാണ്​ കണ്ടത്​. രണ്ടാം പകുതിയിൽ മെസ്സി ലക്ഷ്യം കണ്ടെങ്കിലും ഗോൾ വാറിൽ നിഷേധിക്കപ്പെട്ടു.

പരിക്കേറ്റ പലാസിയോക്ക്​ പകരമിറങ്ങിയ ടോട്ടൻഹാം മുന്നേറ്റ നിര താരം ലോ സെൽസോയുടെ വരവാണ്​ അർജൻറീനക്ക്​ ഊർജം പകർന്നത്​. സമനില ഗോളിന്​ വഴിയൊരുക്കുകയും മെസ്സിയുടെ ശ്രമത്തിന്​ ചരട്​ വലിക്കുകയും ചെയ്​ത താരം ദിവസം മനോഹരമാക്കി. 68 ശതമാനം പന്തടക്കത്തോടെ മത്സരം വരുതിയിലാക്കിയിരുന്ന അർജൻറീനയുടെ നാല്​ ഷോട്ട​ുകളാണ്​ എതിർ ടീം ഗോൾകീപ്പർ രക്ഷപ്പെടുത്തിയത്​.

2015ൽ അർജൻറീനയോട്​ 6-1ന്​ നാണംകെട്ട ശേഷം ഇരുവരും ഏറ്റുമുട്ടിയ നാല്​ മത്സരങ്ങളിലും തോൽവി വഴങ്ങാതിരിക്കാൻ പാരാഗ്വായ്​ക്കായി. അർജൻറീനക്കെതിരെ അവസാനം നടന്ന എട്ട്​ ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ പാരഗ്വായ്​ ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ്​ തോറ്റത്​.

മൂന്ന്​ മത്സരങ്ങളിൽ നിന്നും രണ്ട്​ ജയവും സമനിലയുമടക്കം ഏഴ്​ പോയൻറുമായി മേഖലയിൽ അർജൻറീന ഒന്നാമതെത്തി.രണ്ട്​ മത്സരങ്ങളിൽ നിന്ന്​ ആറ്​ പോയൻറുമായി ബ്രസീൽ തൊട്ട്​ പിറകിലുണ്ട്​. ഒരു ജയവും രണ്ട്​ സമനിലയുമായി അഞ്ച്​ പോയൻറ്​ നേട്ടത്തോടെ എപാരഗ്വായ്​ അഞ്ചാമതാണ്​.

ചൊവ്വാഴ്​ച ലിമയിൽ വെച്ച്​ നടക്കുന്ന മത്സരത്തിൽ അർജൻറീന പെറുവിനെ നേരിടുമ. അതേ ദിവസം ബൊളീവിയക്കെതിരെയാണ്​ പാരഗ്വായ്​യുടെ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaworld cup qualifiersLionel Messi
News Summary - Messi denied winner; Argentina 1-1 Paraguay
Next Story