ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പ്രീക്വാർട്ടർ ലൈനപ്പിനായുള്ള നറുക്കെടുപ്പ് വീണ്ടും നടത്തും. ആദ്യ നറുക്കെടുപ്പിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നറുക്കിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഉൾപ്പെടുത്താത്തതാണ് വിനയായത്.
ആദ്യ നറുക്കെടുപ്പ് പ്രകാരം പി.എസ്.ജിയായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ എതിരാളികൾ. മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ അങ്കത്തിനിറങ്ങുമെന്ന ആവേശത്തിലായിരുന്നു ഫുട്ബാൾ ആരാധകർ.
ബെൻഫിക x റയൽ മാഡ്രിഡ്, വിയ്യ റയൽ x മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റികോ മാഡ്രിഡ് x ബയേൺ മ്യൂണിച്, റെഡ്ബുൾ സാൾസ്ബർഗ് x ലിവർപൂൾ, ഇന്‍റർമിലാൻ x അജാക്സ്, സ്പോർട്ടിങ് x യുവന്‍റസ്, ലില്ലെ x ചെൽസി, പി.എസ്.ജി x മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിങ്ങനെയായിരുന്നു ലൈനപ്പ് നിശ്ചയിച്ചിരുന്നത്. ഇന്ന് തന്നെ അവസാന 16 പേരുടെ ലൈനപ്പ് തീരുമാനിക്കും.