Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മെസ്സിയും റൊണാൾഡോയും പിന്നിൽ; ലെവന്‍ഡോവ്സ്‌കി ഫിഫയുടെ മികച്ച താരം
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും റൊണാൾഡോയും...

മെസ്സിയും റൊണാൾഡോയും പിന്നിൽ; ലെവന്‍ഡോവ്സ്‌കി ഫിഫയുടെ മികച്ച താരം

text_fields
bookmark_border

സൂറിച്ച്​: 2019ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ ഫുട്​ബാളര്‍ പുരസ്കാരം ബയേണ്‍ മ്യൂണിക്കി​െൻറ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിക്ക്. യുവൻറസി​െൻറ പോര്‍ച്ചുഗല്‍ താരം ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജൻറീന താരം ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ്​ ലെവൻഡോവ്​സ്​കി പുരസ്​കാരത്തിന്​ അർഹനായത്​.

13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ്​ ഈ പോളണ്ടുകാരൻ. 2018ൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ്​ ഈ നേട്ടം കരസ്​ഥമാക്കിയത്​. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും (75%) ആരാധകവോട്ടും (25%) അടിസ്ഥാനമാക്കിയാണ്​ പുരസ്കാര ജേതാക്കളെ നിർണയിക്കുന്നത്​.

കഴിഞ്ഞ സീസണിൽ യൂറോപ്പിലെ ടോപ് സ്‌കോററായിരുന്നു ലെവന്‍ഡോവ്സ്‌കി. ബയേണിനൊപ്പം കഴിഞ്ഞ സീസണില്‍ ജര്‍മന്‍ കപ്പും ജര്‍മന്‍ ലീഗും ഒപ്പം ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി. 47 മത്സരങ്ങളിൽനിന്ന്​ 55 ഗോളുകളാണ്​ നേടിയത്​. അതിനാല്‍ മെസ്സിയേയും റൊണാള്‍ഡോയെയും മറികടന്ന് ലെവന്‍ഡോവ്സ്‌കി പുരസ്‌കാരം നേടുമെന്ന്​ കാൽപന്തുകളിയിലെ വിശകലന വിദഗ്​ധർ നേരത്തെ സാധ്യത പ്രഖ്യാപിച്ചിരുന്നു. അതേവിധത്തിൽ തന്നെ പോളണ്ട്​ താരം ജേതാവുമായി. 32കാരനായ താരം പുതിയ സീസണിലും അതിശയകരമായ ഫോം തുടരുകയാണ്. ബുധനാഴ്ച ബുണ്ടസ്​ലിഗയിൽ 250ാം ഗോൾ നേടി ബയേണിനെ വിജയത്തിലേക്ക് നയിച്ചു.

ലൂസി ബ്രോണ്‍സ് (മാഞ്ചസ്റ്റർ സിറ്റി–ഇംഗ്ലണ്ട്) മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂര്‍ മാനേജര്‍ യുര്‍ഗന്‍ ക്ലോപ്പ് മികച്ച കോച്ചിനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച വനിതാ പരിശീലക നെതർലാൻഡ്​സ്​​ കോച്ച്​ സറീന വീഗ്‍മാനാണ്.

മികച്ച ഗോളിനുള്ള പുസ്കാസ് പുരസ്കാരം ടോട്ടനത്തി‍െൻറ സൺ ഹ്യൂങ്മിന്‍ നേടി. കുട്ടികളിലെ ദാരിദ്ര്യത്തെ ചെറുക്കാനുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് മാഞ്ചസ്​റ്റർ യുനൈറ്റഡി​െൻറ ഇംഗ്ലീഷ്​ താരം മാർക്കസ് റാഷ്‌ഫോർഡിന്​ ഫിഫ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചു. അദ്ദേഹത്തി​െൻറ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണക്കാൻ ഫിഫ ഒരു ലക്ഷം യു.എസ് ഡോളർ സംഭാവന ചെയ്യും.

മറ്റു പുരസ്കാരങ്ങൾ:

മികച്ച ഗോളി (വനിത): സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാൻസ്)

മികച്ച ഗോളി (പുരുഷൻ): മാനുവൽ ന്യൂയർ (ബയൺ മ്യൂണിക് – ജർമനി)

ഫാൻ പുരസ്കാരം: മാരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ

ഫിഫ ഫെയർ പ്ലേ അവാർഡ്: മാറ്റിയ ആഗ്നസ് (ഇറ്റലി)

ഫിഫ ലോക ഇലവൻ:

ഗോളി: അലിസൻ ബെക്കർ (ലിവർപൂൾ)

ഡിഫൻഡേഴ്​സ്​​: ട്രെൻറ്​ അലക്സാണ്ടർ അർനോ‍ൾഡ്, വിർജിൽ വാൻദെയ്ക് (ഇരുവരും ലിവർപൂൾ), സെർജിയോ റാമോസ് (റയൽ മാഡ്രിഡ്​), അൽഫോൻസോ ഡേവിസ് (ബയേൺ മ്യൂണിക്​).

മിഡിൽഫീൽഡ്​​: ജോഷ്വ കിമ്മിച്ച് (ബയേൺ മ്യൂണിക്​​), കെവിൻ ഡിബ്രുയ്​ൻ (മാഞ്ചസ്​റ്റർ സിറ്റി), തിയാഗോ അൽകാൻട്ര (ലിവർപൂൾ).

ഫോർവേർഡ്​: ലയണൽ മെസ്സി (ബാഴ്​സലോണ), ​ക്രിസ്​റ്റ്യാനോ റൊണാൾഡോ (യുവൻറസ്​), റോബര്‍ട്ടോ ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്​​).



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robert Lewandowskififa football award
News Summary - Messi and Ronaldo behind; Lewandowski is FIFA's best player
Next Story