Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
messi and mbappe in qatar
cancel
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയും സംഘവും...

മെസ്സിയും സംഘവും ഖത്തറിൽ എത്തി

text_fields
bookmark_border
Listen to this Article

ദോഹ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപ്പെടെ ലോക ഫുട്​ബാളിലെ സൂപ്പർ താരങ്ങളുമായി ഫ്രഞ്ച്​ ക്ലബായ പി.എസ്​.ജി ഖത്തറിൽ പറന്നിറങ്ങി. രണ്ടു ദിവസത്തെ പര്യടനത്തിനായാണ്​ ഞായറാഴ്ച ഉച്ചയോടെ ടീം അംഗങ്ങൾ ഖത്തറിലെത്തിയത്​. ലോകകപ്പ്​ സ്​റ്റേഡിയം സന്ദർശനം ഉൾപ്പെടെ വിവിധ പരിപാടികളിൽ പ​​ങ്കെടുക്കും.

ശനിയാഴ്ച രാത്രി ഫ്രഞ്ച്​ ലീഗിൽ മോണ്ട്​പെല്ലിയറിനെതിരായ മത്സരത്തിൽ 4-0ത്തിന്‍റെ ജയം നേടിയ ആവേശത്തിലാണ്​ ടീമിന്‍റെ വരവ്​. ലയണൽ മെസ്സി രണ്ട്​ ഗോൾ നേടി വിജയത്തിൽ നിർണായക പങ്കും വഹിച്ചു.

ലീഗിലെ തങ്ങളുടെ പത്താം കിരീടവും പി.എസ്​.ജി നേരത്തെ ഉറപ്പിച്ചിരുന്നു. വർഷാവസാനം നടക്കുന്ന ലോകകപ്പിനായി എല്ലാ അർത്ഥത്തിലും ഒരുങ്ങിയ ഖത്തറിലേക്ക്​ ലോകതാരങ്ങളുടെയും ആരാധകരുടെയും ശ്രദ്ധയെത്തിക്കുന്നതിൽ നിർണായകം കൂടിയാണ്​ സന്ദർശനം.

കഴിഞ്ഞ ജനുവരിയിൽ സീസൺ മധ്യേ ഖത്തറിലെത്താൻ പദ്ധതിയിട്ട പി.എസ്​.ജി ഒമിക്രോൺ വ്യാപനത്തെ തുടർന്ന്​ മാറ്റിവെക്കുകയായിരുന്നു. ലോകകപ്പിന്‍റെ രണ്ട്​ സ്​റ്റേഡിയങ്ങൾ ടീം സന്ദർശിക്കുമെന്ന്​ പി.എസ്​.ജി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ക്ലബ്​ പങ്കാളികളായ ആസ്​പെറ്റാർ, ഉരീദു, ഖത്തർ എയർവേസ്​, ഖത്തർ ടൂറിസം, ക്യൂ.എൻ.ബി എ.എൽ.എൽ എന്നിവയുടെ പരിപാടികളിൽ പങ്കാളികളാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgqatar
News Summary - Messi and his team arrived in Qatar
Next Story