Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ?

text_fields
bookmark_border
അൽ ഹിലാൽ-അൽ നസ്ർ സംയുക്ത ടീമും പി.എസ്.ജിയും തമ്മിൽ സൗഹൃദ മത്സരം
സൗദിയിൽ മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ?
cancel

റിയാദ്: ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കളത്തിൽ നേർക്കുനേർ വരുന്നത് കാണാൻ ആരാധകർ കാത്തിരുന്നെങ്കിലും ലോകകപ്പിൽ അത് സംഭവിച്ചില്ല. ക്രിസ്റ്റ്യാനോയുടെ പോർചുഗൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്തായി.

എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരം സൗദി അറേബ്യയിൽ അൽ ഹിലാൽ-അൽ നസ്ർ സംയുക്ത സംഘവും മെസ്സിയുടെ ടീമായ പി.എസ്.ജിയും തമ്മിലെ സൗഹൃദ മത്സരം നടക്കുകയാണെങ്കിൽ രണ്ട് താരങ്ങളും മുഖാമുഖം വരും. റിയാദ് സീസൺസ് കപ്പിനായുള്ള കളി ജനുവരി 19ന് നടക്കുമെന്നാണ് സംഘാടകർ നേരത്തെ അറിയിച്ചത്.

തീയതിയിൽ മാറ്റമുണ്ടാവാനും സാധ്യതയുണ്ട്. ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം മുതൽ അൽ നസ്റിന്റെ താരമായതോടെയാണ് മെസ്സിയുമായി കോർക്കാനുള്ള വഴി തെളിഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Messi and Cristiano playing in Saudi?
Next Story