ബാഴ്സ ജഴ്സിയിൽ മെസ്സി യുഗം അവസാനിച്ചോ..?
text_fieldsബാഴ്സലോണ: ലാ ലിഗയിലെ അവസാന മത്സരത്തിൽ പോയൻറ് നിലയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന എയ്ബറിനെതിരെ കളത്തിലിറങ്ങുമ്പോൾ നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണക്ക് ഒന്നും പ്രതീക്ഷിക്കാനില്ല. പകരം ഒരു ചോദ്യം മാത്രമായിരിക്കും ചാമ്പ്യൻമാരുടെ മനസ്സിൽ . സൂപ്പർ താരം ലയണൽ മെസ്സി ഇനി ബാഴ്സയുടെ കുപ്പായത്തിൽ ഉണ്ടാകില്ലേ എന്ന ചോദ്യം...
ശനിയാഴ്ച എയ്ബറിനെതിരായി നടക്കുന്ന മത്സരത്തിെൻറ പരിശീലനത്തിൽ മെസ്സിയുണ്ടായിരുന്നില്ല. മെസ്സിക്ക് വിശ്രമം അനുവദിച്ചതായാണ് ടീം മാനേജ്മെൻറ് അറിയിച്ചത്. അതേസമയം, പ്രത്യേക അനുമതി വാങ്ങി മെസ്സി അർജൻറീനയിലേക്ക് തിരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. കോപ അമേരിക്ക ടൂർണമെൻറ് ജൂൺ 13ന് അർജൻറീനയിൽ ആരംഭിക്കുന്നതിന് മുന്നോടിയായാണ് മെസ്സിയുടെ മടക്കമെന്നും സൂചനയുണ്ട്.
ഈ സീസണോടെയാണ് മെസ്സിയും ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുക. കരാർ പുതുക്കുന്നതിനെക്കുറിച്ച സൂചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയെങ്കിൽ ബാഴ്സ ജഴ്സിയിൽ മെസ്സിയെ ഒരിക്കൽകൂടി കാണാനുള്ള അവസരമാണ് ബാഴ്സ ആരാധകർക്ക് നഷ്മായത്.

