Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
messi training
cancel
camera_alt

മെസ്സി പരിശീലനത്തിനിടെ

Homechevron_rightSportschevron_rightFootballchevron_rightമെസ്സി വീണ്ടും...

മെസ്സി വീണ്ടും കളത്തിൽ; ആവേശത്തോടെ ആരാധകർ

text_fields
bookmark_border

ബാഴ്​സലോണ: ക്ലബ്​ വിടാനുള്ള തീരുമാനം മാറ്റിയതോടെ ബാഴ്​സലോണ താരം ലയണൽ മെസ്സി വീണ്ടും പരിശീലനത്തിനെത്തി. കോവിഡ്​ മാർഗനിർ‌ദേശങ്ങൾ‌ പ്രകാരം മറ്റുള്ളവരിൽനിന്ന്​ മാറി കുറച്ച് ദിവസം അദ്ദേഹം വ്യക്തിഗതമായിട്ടാകും പരിശീലനം ചെയ്യുക. തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷം സാൻ ജോണിലെ ട്രെയിനിങ്​ കോംപ്ലക്​സിൽ നടന്ന സെഷനിൽ കാർ ഡ്രൈവ്​ ചെയ്​താണ്​ മെസ്സിയെത്തിയത്​. പുതിയ പരിശീലകൻ റൊണാൾഡ്​ ​കൂമാനു കീഴിൽ ആദ്യമായാണ്​ സൂപ്പർ താരം പരിശീലനത്തിനിറങ്ങുന്നത്​.

സെപ്​റ്റംബർ 12നാണ്​ ലാലിഗയുടെ പുതിയ സീസൺ ആരംഭിക്കുന്നത്​. ഇതിന്​ മുന്നോടിയായി കഴിഞ്ഞ തിങ്കളാഴ്​ച മുതൽ ടീം പരിശീലനം തുടങ്ങിയിരുന്നു. എന്നാൽ, ടീം വിടാനുറപ്പിച്ച മെസ്സി പരിശീലനത്തിൽനിന്ന്​ വിട്ടുനിന്നു.

സെപ്​റ്റംബർ 27ന്​ വിയ്യാറയലുമായിട്ടാണ്​​ ബാഴ്​സയുടെ ആദ്യ മത്സരം. ചാമ്പ്യൻസ് ലീഗിൽ പങ്കെടുത്തതിനാലാണ്​ ബാഴ്​സക്ക്​ അധിക വിശ്രമദിനം അനുവദിച്ചത്​.

ഫുട്​ബാൾ ലോകത്തെ പിടിച്ചുകുലുക്കിയ മെസ്സിയുടെ ട്രാൻസ്​ഫർ അഭ്യൂഹങ്ങൾക്ക് കഴിഞ്ഞദിവസമാണ്​​ വിരാമമായത്​. നീണ്ട ചർച്ചകൾക്കൊടുവിൽ അദ്ദേഹം 2021 വരെ ബാഴ്​സലോണയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു​.

മെസ്സി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബായ മാഞ്ചസ്​റ്റർ സിറ്റിയിലേക്ക്​ കൂടുമാറിയേക്കുമെന്നായിരുന്നു​ അഭ്യൂഹം. തുടക്കത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന മെസ്സി വമ്പൻ തുക റിലീസ്​ ​േക്ലാസായി ആവശ്യപ്പെട്ടുകൊണ്ടുള്ള ബാഴ്​സയുടെ കടുത്ത തീരുമാനത്തിന്​ മുമ്പിൽ മുട്ടുമടക്കുകയായിരുന്നു. അതേസമയം, ടീമുമായുള്ള പടലപ്പിണക്കങ്ങൾ വരും സീസണുകളിൽ മെസ്സിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന്​ കണ്ടറിയണം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laligalionel messitrainingFC Barcelona
Next Story