Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് സൗ​ഹൃ​ദ ഇ​രി​പ്പി​ട​ങ്ങ​ളും

text_fields
bookmark_border
Mental Health Friendly Seating
cancel

ദോ​ഹ: മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ​പൊ​തു ഇ​രി​പ്പി​ട പ​ദ്ധ​തി​യു​മാ​യി ഫി​ഫ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും. സ്​​പോ​ർ​ട്ട് ഫോ​ർ ഹെ​ൽ​ത്ത് എ​ന്ന സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ദോ​ഹ​യി​ൽ ന​ട​ന്നു. ഫി​ഫ, സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി, വേ​ൾ​ഡ് ഇ​ന്ന​വേ​ഷ​ൻ സ​മ്മി​റ്റ് ഫോ​ർ ഹെ​ൽ​ത്ത് (വി​ഷ്), ഫ്ര​ണ്ട്ഷി​പ് ബെ​ഞ്ച​സ്​ എ​ൻ.​ജി.​ഒ, ലോ​കാ​രോ​ഗ്യ യൂ​നി​വേ​ഴ്സ​ൽ ഹെ​ൽ​ത്ത് ക​വ​റേ​ജ് പാ​ർ​ട്ട്ണ​ർ​ഷി​പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദോ​ഹ​യി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി 32 സൗ​ഹാ​ർ​ദ ഇ​രി​പ്പി​ട​ങ്ങ​ൾ സ്​​ഥാ​പി​ക്കും. ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ രാ​ജ്യ​ത്തെ​യും പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​താ​യി​രി​ക്കും ഓ​രോ ബെ​ഞ്ചും.

ക​ഴി​ഞ്ഞ ആ​ഴ്ച സ​മാ​പി​ച്ച വി​ഷ് ഉ​ച്ച​കോ​ടി​യി​ൽ ബ്രി​ട്ടീ​ഷ് മു​ൻ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ക്കാ​ര​ൻ മൊ ​ഫ​റ​യാ​ണ് സം​രം​ഭ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. കാ​യി​ക​വും മാ​ന​സി​കാ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ​യും വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​നു​മാ​യ ശൈ​ഖ ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി മൊ ​ഫ​റ വേ​ദി​യി​ൽ സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. മാ​ന​സി​കാ​രോ​ഗ്യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തു​ന്ന ആ​ഗോ​ള ആ​രോ​ഗ്യ സം​രം​ഭ​ങ്ങ​ളി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് ശൈ​ഖ ഹി​ന്ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞുബെ​ഞ്ച് എ​ന്ന​ത് ല​ളി​ത​വും അ​തോ​ടൊ​പ്പം മാ​ന​സി​കാ​രോ​ഗ്യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ശ​ക്ത​മാ​യ പ്ലാ​റ്റ്ഫോം കൂ​ടി​യാ​ണെ​ന്നും പാ​ർ​ക്ക് ബെ​ഞ്ചു​ക​ളി​ൽ​നി​ന്ന് തു​ട​ങ്ങി ഫു​ട്ബാ​ൾ സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ അ​ക​ത്ത​ള​ത്തി​ൽ വ​രെ ബെ​ഞ്ചു​ക​ളു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ഒ​രു​മി​ക്കു​ന്ന ഇ​ട​മാ​ണി​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ഡോ. ​ടെ​ഡ്റോ​സ്​ അ​ദാ​നം ഗെ​ബ്രി​യേ​സ​സ്​ പ​റ​ഞ്ഞു.ഫ്ര​ണ്ട്ഷി​പ് ബെ​ഞ്ചി​ന്റെ ലെ​ഗ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഫി​ഫ പ്ര​സി​ഡ​ൻ​റ് ജി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ വി​ശ​ദീ​ക​രി​ച്ചു.

സ​മൂ​ഹ​ത്തി​ന്റെ സേ​വ​ന​ത്തി​നാ​യി കാ​ൽ​പ​ന്തു​ക​ളി​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം എ​ന്നി​വ​രു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​ഭി​മാ​ന​മാ​ണെ​ന്നും ഖ​ത്ത​റി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ലോ​ക​ക​പ്പി​ന് ശേ​ഷ​വും മ​ഹ​ത്താ​യ ശേ​ഷി​പ്പാ​യി ഇ​ത് മാ​റു​മെ​ന്നും ഇ​ൻ​ഫാ​ൻ​റി​നോ പ​റ​ഞ്ഞു.അ​റ​ബ് ലോ​ക​ത്തെ​യും പ്ര​ഥ​മ ലോ​ക​ക​പ്പി​ന്റെ ച​രി​ത്ര സ്​​മ​ര​ണ​ക​ളു​യ​ർ​ത്തു​ന്ന​താ​യി​രി​ക്കും സൗ​ഹാ​ർ​ദ ഇ​രി​പ്പി​ട​ങ്ങ​ളെ​ന്നും രാ​ജ്യ​ത്തെ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ൾ​ക്കി​ട​യി​ൽ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും എ​സ്.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഹ​സ​ൻ അ​ൽ ത​വാ​ദി വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAMental HealthFriendly Seating
News Summary - Mental Health Friendly Seating
Next Story