Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിൽബാവോയിൽ ബാഴ്​സക്ക്​ മെംഫിസ്​ രക്ഷകൻ
cancel
Homechevron_rightSportschevron_rightFootballchevron_rightബിൽബാവോയിൽ ബാഴ്​സക്ക്​...

ബിൽബാവോയിൽ ബാഴ്​സക്ക്​ മെംഫിസ്​ രക്ഷകൻ

text_fields
bookmark_border

മഡ്രിഡ്​: ഒരു ഗോളിന്​ പിന്നിൽനിന്ന്​ തോൽവിയുമായി മുഖാമുഖം നിന്ന ഘട്ടത്തിൽ ഗോളടിച്ച്​ രക്ഷക വേഷമണിഞ്ഞ്​ മെംഫിസ്​ ഡിപെ. ശനിയാഴ്ച രാത്രി അത്​ലറ്റിക്​ ബിൽ​ബാവോയെ അവരുടെ തട്ടകത്തിൽ നേരിട്ടപ്പോഴാണ്​ രണ്ടാം പകുതിയിൽ നേടിയ ഗോളിന്​ ബാഴ്​സ സമനിലയും പോയിന്‍റ്​ പട്ടികയിൽ ഒന്നാംസ്​ഥാനവും സ്വന്തമാക്കിയത്​​.

കഴിഞ്ഞ ആഴ്ച റയൽ സോസീദാദിനെതിരെ ഇറക്കിയ അതേ നിരയുമായാണ്​ ബാഴ്​സ ഇറങ്ങിയത്​. ഡീപെക്കൊപ്പം മുൻനിരയിൽ ഗ്രീസ്​മാനും ബ്രെത്​വെയ്​റ്റും ഇറങ്ങി. ആദ്യ 11 മിനിറ്റിനിടെ ഇരുവശത്തും പിറന്ന സുവർണാവസരങ്ങൾ ഗോളായില്ല. ബാഴ്​സക്കായി ഡീപെ ലക്ഷ്യത്തിനരികെ എത്തിയപ്പോൾ അത്​ലറ്റിക്​ താരം സാൻസെറ്റ്​ അടിച്ചത്​ ക്രോസ്​ബാറിൽ തട്ടി മടങ്ങി. കടുത്ത സമ്മർദമുയർത്തിയ ആതിഥേയർക്ക്​ മുന്നിൽ ബാഴ്​സയെ ശരിക്കുംകുരുക്കി​ പാതിവഴിയിൽ ജെറാർഡ്​ പിക്വെ പരിക്കേറ്റ്​ മടങ്ങി. അതിനി​ടെ ​കോർണറിന്​ തലവെച്ച്​ ഇനിഗോ മാർട​ിനെസ്​ അത്​ലറ്റികോയെ മുന്നിലെത്തിച്ചു.

നിറംകെട്ട പ്രകടനവുമായി ബാഴ്​സ മൈതാനത്ത്​ ഉഴറുന്നതുകണ്ട്​ ബ്രെത്​വെയ്​റ്റിനെയും പെഡ്രിയെയും പിൻവലിച്ച്​ 18കാരൻ യൂസുഫ്​ ഡെമിറിനെയും സെർജി റോബർ​ട്ടോയെയും കൊണ്ടുവന്നത്​ ഫലംകണ്ടു. റോബ​ർ​ട്ടോ നൽകിയ പാസിലായിരുന്നു ഡീപെ ഗോൾ. ഇതോടെ രണ്ടു കളി പൂർത്തിയാക്കിയ കറ്റാലൻമാർക്ക്​ നാലുപോയിന്‍റായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaligaBarcelonaMemphis Depay
News Summary - Memphis rescues Barcelona in Bilbao
Next Story