Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോളും അസിസ്റ്റുമായി എംബാപ്പെ; പി.എസ്.ജിക്ക് തകർപ്പൻ ജയം

text_fields
bookmark_border
mbappe
cancel

പാരിസ്: സൂപ്പർ താരം കിലിയൻ എംബാപ്പെ ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ മത്സരത്തിൽ പാരിസ് സെന്റ് ജെർമെയ്നിന് (പി.എസ്.ജി) തകർപ്പൻ ജയം. ഫ്രഞ്ച് ലീഗിൽ മൂന്നാമതുള്ള മൊണാക്കൊയെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് പി.എസ്.ജി തരിപ്പണമാക്കിയത്.

18ാം മിനിറ്റിൽ മൊണാക്കൊ ഗോൾകീപ്പർ ഫിലിപ്പ് കോനിന്റെ കൈയിൽ തട്ടിത്തെറിച്ച പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഗോൺസാലോ റാമോസാണ് പാരിസുകാരുടെ അക്കൗണ്ട് തുറന്നത്. എന്നാൽ, നാല് മിനിറ്റിനകം മൊണാക്കൊ തിരിച്ചടിച്ചു. പി.എസ്.ജി ഗോൾകീപ്പർ ഡോണറുമ്മയുടെ ക്ലിയറൻസ് പിഴച്ചപ്പോൾ പന്ത് പിടിച്ചെടുത്ത തകുമി മിനാമിനൊ വലയിലേക്ക് തട്ടിയിടുകയായിരുന്നു. 39ാം മിനിറ്റിൽ ഡെംബലെയെ എതിർ താരം മഗാസ ഫൗൾ ചെയ്തതിന് പി.എസ്.ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചതോടെ ഒരു ഗോൾ ലീഡിലാണ് ഇടവേളക്ക് പിരിഞ്ഞത്.

70ാം മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ അസിസ്റ്റിൽ ഒസ്മാനെ ഡെംബലെയും 72ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ വിറ്റിഞ്ഞയും ഗോളുകൾ നേടിയതോടെ സ്കോർ 4-1ലെത്തി. എന്നാൽ, മൂന്ന് മിനിറ്റിനകം ഫൊലാറിൻ ബലോഗണിലൂടെ ഒരു ഗോൾ കൂടി മൊണാക്കൊ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ റണ്ടൽ കോലോ മുവാനി പി.എസ്.ജിയുടെ പട്ടിക തികച്ചു.

സീസണിലെ 14ാം ഗോളാണ് എംബാപ്പെയുടേത്. 13 മത്സരങ്ങളിൽ 30 പോയന്റോടെ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി തന്നെയാണ് ലീഗിൽ ഒന്നാമത്. ഇത്രയും കളികളിൽ 24 പോയന്റുള്ള മൊണാക്കൊ മൂന്നാമതാണ്. ഒരു മത്സരം കുറച്ചു കളിച്ച് 26 പോയന്റുള്ള നീസ് ആണ് രണ്ടാമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mbappe with goal and assist; A stunning win for PSG
Next Story