Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാട്രിക്ക് എംബാപ്പെ; സിറ്റിയെ പുറത്താക്കി റയൽ മഡ്രിഡ്, ജയം 3-1ന്

text_fields
bookmark_border
mbappe 09879
cancel

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവിട്ട് റയൽ മഡ്രിഡ്. സൂപ്പർ താരം കിലിയൻ എംബപ്പെയുടെ ഹാട്രിക്കിന്‍റെ കരുത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയൽ മഡ്രിഡിന്‍റെ ജയം. ആദ്യ പാദത്തിൽ 3-2ന് റയൽ വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 6-3ന് റയൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. തോൽവിയോടെ സിറ്റി പുറത്തായി.

വാശിയേറിയ മത്സരത്തിന്‍റെ നാലാം മിനുറ്റിൽ തന്നെ വലകുലുക്കി എംബാപ്പെ ഗോൾ വേട്ടക്ക് തുടക്കമിട്ടു. റൗൾ അസെൻസിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആദ്യ ഗോൾ. 33ആം മിനുറ്റിൽ വീണ്ടും ഗോൾ. റോഡ്രിഗോ നൽകിയ പാസ് സ്വീകരിച്ച് എംബാപ്പെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ റയൽ 2-0ന് മുന്നിൽ.

61ാം മിനുറ്റിൽ തകർപ്പൻ ഗോളോടെ എംബാപ്പെ ഹാട്രിക്ക് പൂർത്തിയാക്കി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആശ്വാസ ഗോൾ പിറന്നത്. നിക്കോ ഗോൺസാലസാണ് സിറ്റിക്കായി ഗോൾ നേടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mbappe hat-trick as Real Madrid knock Man City out of Champions League
Next Story