Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയൽ ജേഴ്സിയിൽ നൂറ്...

റയൽ ജേഴ്സിയിൽ നൂറ് മത്സരങ്ങൾ..ക്രിസ്റ്റ്യാനോയോ അതോ എംബാപ്പെയോ? കണക്കുകളിൽ മുന്നിലാര്?

text_fields
bookmark_border
റയൽ ജേഴ്സിയിൽ നൂറ് മത്സരങ്ങൾ..ക്രിസ്റ്റ്യാനോയോ അതോ എംബാപ്പെയോ? കണക്കുകളിൽ മുന്നിലാര്?
cancel

മാഡ്രിഡ്: റയൽ മഡ്രിഡ് കുപ്പായത്തിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. നൂറു മത്സരങ്ങൾ പിന്നിടുമ്പോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡുകളുമായുള്ള താരതമ്യത്തിലാണ് ഫുട്ബാൾ ആരാധകർ. റയലിലെത്തിയ ശേഷം എംബാപ്പെ നിരന്തരം വല കുലുക്കുന്നുണ്ടെങ്കിലും ടീമിന്റെ മോശം ഫോം താരത്തിന്റെ നേട്ടങ്ങൾക്ക് മങ്ങലേൽപ്പിക്കുകയാണ്.

ആദ്യ 100 മത്സരങ്ങളിൽ നിന്ന് 95 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയാണ് താരതമ്യ കണക്കുകളിൽ മുന്നിൽ. എംബാപ്പെ 85 ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയത്. എന്നാൽ, ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും (23 അസിസ്റ്റുകൾ) എംബാപ്പെ മികവ് കാട്ടി. ഇക്കാലയളവിൽ 108 ഗോളുകളിൽ നേരിട്ട് പങ്കാളിയാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഗോളുകൾ പിറക്കുന്നുണ്ടെങ്കിലും റയലിന് ഈ സീസൺ മറക്കാനാഗ്രഹിക്കുന്നതാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണിനോടും കോപ്പ ഡെൽ റേയിൽ അൽബാസെറ്റെയോടും തോറ്റ് ടീം പുറത്തായിക്കഴിഞ്ഞു. ലാ ലിഗയിൽ ബാഴ്‌സലോണയേക്കാൾ 11 പോയിന്റ് പിന്നിലാണ് നിലവിൽ റയൽ.

മെയ് 10ന് നടക്കുന്ന എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണ കിരീടം ഉറപ്പിക്കുമോ എന്ന ആശങ്കയിലാണ് റയൽ ക്യാമ്പ്. റയലിലെ ആദ്യ സീസണുകളിൽ ക്രിസ്റ്റ്യാനോയ്ക്കും കിരീടങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നിരുന്നു എന്നത് മാത്രമാണ് എംബാപ്പെയ്ക്ക് നിലവിലുള്ള ഏക ആശ്വാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridCristiano RonaldofootballFootball NewsKylian MbappeLa Liga
News Summary - Mbappe Completes 100 Games for Real Madrid: Comparison with Cristiano Ronaldo
Next Story