Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെയ്മറിന് റെഡ് കാർഡ്; എംബാപ്പയുടെ ഗോളിൽ പി.എസ്.ജിക്ക് ജയം

text_fields
bookmark_border
നെയ്മറിന് റെഡ് കാർഡ്; എംബാപ്പയുടെ ഗോളിൽ പി.എസ്.ജിക്ക് ജയം
cancel

ബ്രസീലിയൻ താരം നെയ്മറിന് റെഡ് കാർഡ് ലഭിച്ച മത്സരത്തിൽ കിലിയൻ എംബാപ്പയുടെ ഗോളിൽ പി.എസ്.ജിക്ക് ജയം. സ്ട്രോസ്ബെർഗിനെതിരായ മത്സരത്തിൽ 2-1നാണ് പി.എസ്.ജി ജയിച്ച് കയറിയത്. ലോകകപ്പ് ഫൈനലിന് ശേഷം എംബാപ്പ കളിക്കുന്ന ആദ്യ മത്സരമാണിത്.

നെയ്മറിന്റെ ക്രോസിൽ നിന്നും 14ാം മിനിറ്റിൽ മാർക്വിനസാണ് പി.എസ്.ജിക്കകായി ആദ്യഗോൾ നേടിയത്. എന്നാൽ, 51ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളിന്റെ ആനുകൂല്യത്തിൽ സ്ട്രോസ്ബർഗ് സമനില പിടിച്ചു. 62ാം മിനിറ്റിലാണ് നെയ്മർക്ക് കളിക്കളത്തിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. രണ്ട് മിനിറ്റിനിടെ രണ്ട് മഞ്ഞകാർഡ് ലഭിച്ചതോടെയാണ് നെയ്മർക്ക് കളിക്കളം വിടേണ്ടി വന്നത്.

മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച സമയത്താണ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി എംബാപ്പ പി.എസ്.ജിയെ തോൽവി ഭാരത്തിൽ നിന്നും രക്ഷിച്ചത്. ലീഗിലെ പോയിന്റ്നിരയിൽ 44 പോയിന്റോടെ പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. സ്​ട്രാസ്ബർഗ് നിലവിൽ 19ാം സ്ഥാനത്താണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mbappé snatches winner for PSG after Neymar red card against Strasbourg
Next Story