Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൗറീസിയോ പെച്ചെട്ടിനോ...

മൗറീസിയോ പെച്ചെട്ടിനോ ഇനി പി.എസ്.ജിയെ പരിശീലിപ്പിക്കും ​

text_fields
bookmark_border
മൗറീസിയോ പെച്ചെട്ടിനോ ഇനി പി.എസ്.ജിയെ പരിശീലിപ്പിക്കും ​
cancel

പാരിസ്​: ഫ്രഞ്ച്​ ലീഗ്​ ജേതാക്കളായ പി.എസ്​.ജിയുടെ കോച്ചായി മുൻ താരം കൂടിയായ മൗറീസിയോ പെച്ചെട്ടിനോ നിയമിതനായി. മാനേജ്​മെന്‍റുമായി ഉടക്കിയതിനെത്തുടർന്ന്​ പുറത്തായ തോമസ്​ ടക്കലിന്‍റെ പകരക്കാരനായാണ്​ പോച്ചട്ടീനോ പാരിസിലെത്തുന്നത്​.

2022 ജൂൺ 30 വരെവയാണ്​ അർജന്‍റീനക്കാരന്‍റെ കരാർ. കരാർ ഒരു വർഷം നീട്ടാമെന്ന​ും വ്യവസ്​ഥയുണ്ട്​. 2001-2003 കാലഘട്ടത്തിൽ ക്ലബിന്‍റെ സെന്‍റർ ബാക്കും നായകനുമായിരുന്ന 48കാരൻ 95 മത്സരങ്ങളിൽ നിന്ന്​ ആറ്​ ഗോളുകൾ നേടിയിട്ടുണ്ട്​.

അർജന്‍റീനയിലെ നെൽസ്​ ബ്ലൂസിൽ നിന്ന്​ സ്​പാനിഷ്​ ക്ലബായ എസ്​പാന്യോളിലൂടെയാണ്​ അദ്ദേഹം യൂറോപ്പിലെത്തിയത്​. 20 തവണ അർജന്‍റീന കുപ്പായമണിഞ്ഞ പൊച്ചട്ടീനോ രണ്ട്​ ഗോളുകൾ നേടിയിരുന്നു.

വിരമിച്ച ശേഷം എസ്​പാന്യോളിനെ പരിശീലിപ്പിച്ചാണ്​ കോച്ചിങ്​ കരിയറിന്​ തുടക്കമിട്ടത്​. 2009 മുതൽ 2012 വരെ സ്​പെയിനിൽ ചെലവിട്ട ശേഷം ഇംഗ്ലണ്ടിലെത്തി. 2013-2014 സീസണിൽ സതാംപ്​ടണിനെ പരിശീലിപ്പിച്ച ശേഷം ടോട്ടൻഹാം ഹോട്​സ്​പറിലെത്തി.

ടോട്ടൻഹാമിൽ ലോകോത്തര താരങ്ങളെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ച അദ്ദേഹം തന്‍റെ ശരിക്കുമുള്ള കഴിവ്​ പുറത്തെടുത്തു. 2018-19 സീസണിൽ ടീമിനെ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിലെത്തിച്ച പൊച്ചട്ടീനോ ചരിത്രം രചിച്ചു.

ഡിസംബർ അവസാന വാരമാണ്​ ടക്കലിനെ പി.എസ്.ജി പുറത്താക്കിയത്​. ഈ സീസണിൽ ചാമ്പ്യസ്​ ലീഗിൽ ടീമിനെ നോകൗട്ടിലെത്തിച്ചെങ്കിലും മാ​േനജ്​മെന്‍റുമായുണ്ടായിരുന്ന സ്വരച്ഛേർച്ചയില്ലായ്​മയാണ്​ വിനയായത്​. 2018ലാണ് പി.എസ്.ജി ടുക്കെലിനെ പരിശീലകനായി നിയമിക്കുന്നത്. ക്ലബ്ബിനെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനെന്ന നേട്ടം ടക്കലിനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballPSGMauricio Pochettino
News Summary - Mauricio Pochettino appointed PSG's head coach
Next Story