Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഷൂർ ശരീഫും രാഹുൽ...

മഷൂർ ശരീഫും രാഹുൽ കെ.പിയും ഇന്ത്യൻ ഫുട്​ബാൾ ടീം സാധ്യത പട്ടികയിൽ

text_fields
bookmark_border
rahul kp and mashoor shareef
cancel
camera_alt

രാഹു​ൽ കെ.പി, മഷൂർ ശരീഫ്​

ന്യൂഡൽഹി: ഒമാനും യു.എ.ഇക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള 35 താരങ്ങളുടെ പ്രാഥമിക സ്​ക്വാഡിനെ ഇന്ത്യൻ ഫുട്​ബാൾ ടീം കോച്ച്​ ഐകർ സ്റ്റിമാക്​ പ്രഖ്യാപിച്ചു.

നോർത്​ ഈസ്റ്റ്​ യുനൈറ്റഡ്​ ടീമിലെ ഡിഫൻഡറും മലപ്പുറം സ്വദേശിയുമായ മഷൂർ ശരീഫും കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ രാഹുൽ കെ.പിയും പുതുമുഖങ്ങളായി പട്ടികയിൽ ഇടം പിടിച്ചു. അതേസമയം പരിക്കേറ്റതിനെത്തുടർന്ന്​ സഹൽ അബ്​ദുൽ സമദിനെ പരിഗണിച്ചില്ല. ആഷിഖ്​ കുരുണിയനും പട്ടികയിലുണ്ട്​.

മാർച്ച്​ 25ന്​ ഒമാനെതിരെയാണ്​ ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച്​ 29ന്​ ദുബൈയിൽ വെച്ചാണ്​ യു.എ.ഇക്കെതിരായ മത്സരം. ഐ.എസ്​.എൽ ഫൈനൽ നടക്കുന്ന മാർച്ച്​ 13ന്​ ശേഷമാകും 28 താരങ്ങളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുക.

മഷൂറിനൊപ്പം അശുതോഷ്​ മേത്ത, ഹൈദരാബാദ്​ എഫ്​.സിയുടെ ആകാശ്​ മിശ്ര, കേരള ബ്ലാസ്​റ്റേഴ്​സിന്‍റെ ജീക്​സൺ സിങ് എന്നിവരാണ് മറ്റ്​​ പുതുമുഖങ്ങൾ.

സാധ്യത പട്ടികയിൽ ഇടംപിടിച്ച 35 താരങ്ങളും ഐ.എസ്​.എല്ലിൽ നിന്നുള്ളതാണെന്നതാണ്​ രസകരമായ വസ്​തുത. ഐ ലീഗിൽ നിന്നുള്ള ഒരാളെ പോലും പട്ടികയിൽ ഉൾപെടുത്തിയില്ല. സഹലിനെക്കൂടാതെ ബ്രാൻഡൻ ഫെർണാണ്ടസ്​, രാഹുൽ ഭേകെ, ആഷിഷ്​ റായ്​ എന്നിവരെയും പരിക്കിനെത്തുടർന്ന്​ ഒഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football teammashoor shereefrahul kp
News Summary - Mashoor Shereef and rahul kp in indian football team 35-member preliminary squad for friendlies
Next Story