'പെർഫെക്ട് വിൻ'; രണ്ടിൽ രണ്ടും ജയിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ആദ്യ രണ്ടു മത്സരങ്ങളിലും ജയിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും. മാഞ്ചസ്റ്റർ സിറ്റി ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സിലെയെ 3-0ത്തിന് തോൽപിച്ചപ്പോൾ, ലിവർപൂൾ പുതുമുഖക്കാരായ െഡൻമാർക്ക് ടീം എഫ്.സി മിഡ്ജിലാൻറിനെ 2-0ത്തിന് തോൽപിച്ചു.
മാഴ്സിലെക്കെതിരെ ഫെറാൻ ടോറസ് (18), ഇൽക്കായ് ഗുണ്ടോഗൻ (76), റഹീം സ്റ്റെർലിങ് (81) എന്നിവരാണ് ഗോൾനേടിയത്. ആദ്യ മത്സരത്തിൽ എഫ്.സി പോർേട്ടാക്കെതിരെയും സിറ്റി ജയിച്ചിരുന്നു. രണ്ടു മത്സരങ്ങളിൽ ഇതോടെ ആറു പോയൻറായി സിറ്റിക്ക്.
െഡൻമാർക്ക് ടീം എഫ്.സി മിഡ്ജിലാൻറിനെതിരെ 2-0ത്തിനാണ് ലിവർപൂൾ ജയിച്ചത്. മുൻ നിര താരങ്ങളെല്ലാം രണ്ടാം പകുതി ഇറക്കിയായിരുന്നു ലിവർപൂൾ കളി തുടങ്ങിയത്. ഗോൾ പിറക്കാത്ത ആദ്യ പകുതിക്ക് ശേഷം, ഡീഗോ ജോട്ടയും (55), മുഹമ്മദ് സലാഹുമാണ് (93) ലിവർപൂളിനായി ഗോൾ നേടിയത്.
നേരത്തെ തന്നെ പരിക്കിെൻറ പിടിയിലായിരുന്ന ലിവർപൂളിന് ഇൗ മത്സരത്തിലും തിരിച്ചടിയുണ്ടായി. പരിക്കേറ്റ പ്രതിരോധ താരം വാൻഡൈക്കിെൻറ സ്ഥാനത്ത് കളിച്ച ഫാബീന്യോക്കാണ് മിഡ്ജിലാൻറിനെതിരായ മത്സരത്തിൽ പരിക്കേറ്റത്. ഇതോടെ, യുർഗൻ ക്ലോപ്പ് സീസണിൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

